സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയതായി ആരോപണം; റിയ ചക്രബർത്തിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു

സുശാന്തിന്റെ അച്ഛൻ കെ.കെ സിംഗാണ് ബോളിവുഡ് നടി റിയ ചക്രബർത്തിക്കെതിരെ പൊലീസിൽ പരാതി നൽകിയത്
സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയതായി ആരോപണം; റിയ ചക്രബർത്തിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു

മുംബൈ : ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുട്ടിന്റെ അക്കൗണ്ടിൽ നിന്ന് പതിനഞ്ച് കോടി രൂപ പിൻവലിച്ചെന്ന ആരോപണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. സുശാന്തിന്റെ അച്ഛൻ കെ.കെ സിംഗാണ് ബോളിവുഡ് നടി റിയ ചക്രബർത്തിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ വിശദ വിവരങ്ങൾ ബീഹാര്‍ പോലീസിനോട് ഇ.ഡി ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോർട്ട് ചെയ്യുന്നു.

സുശാന്തിന്റെ ബാക്ക് അക്കൗണ്ടുകളുടെ മുഴുവൻ വിവരങ്ങളും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വിശകലനം ചെയ്തതിനു ശേഷമായിരിക്കും അടുത്ത നടപടികൾ.

സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് അജ്ഞാത അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നാണ് പിതാവ് ആരോപിക്കുന്നത്. ഈ അക്കൗണ്ടുകൾ റിയയുമായി ബന്ധപ്പെട്ടതാണെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ റിയക്കെതിരെ പട്ന പൊലീസ് കേസെടുത്തിട്ടുണ്ട്.ആത്മഹത്യ പ്രേരണ, വഞ്ചന തുടങ്ങിയ വകുപ്പുകളിട്ടാണ് റിയ ചക്രബർത്തിക്കെതിരെ കേസെടുത്തത്.

അതേസമയം ബിഹാർ പൊലീസ് കോടക് മഹീന്ദ്ര ബാങ്കിലെത്തി സുശാന്തിന്റെ അക്കൗണ്ടുകളെപ്പറ്റി അന്വേഷണം നടത്തിയിട്ടുണ്ട്. മുംബൈ ബാന്ദ്രയിലെ ബാങ്കിലെത്തിയാണ്‌ അന്വേഷണം നടത്തിയത്.

Related Stories

Anweshanam
www.anweshanam.com