സുശാന്ത് സിംഗിന്‍റെ മരണം: റിയയെ ഇന്ന് ചോദ്യം ചെയ്തത് അഞ്ച് മണിക്കൂർ

ഇന്നലെ 10 മണിക്കൂറോളമാണ് റിയയെ സിബിഐ ചോദ്യം ചെയ്തത്
സുശാന്ത് സിംഗിന്‍റെ  മരണം: റിയയെ ഇന്ന് ചോദ്യം ചെയ്തത് അഞ്ച് മണിക്കൂർ

മുംബൈ: നടന്‍ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിയെ വീണ്ടും ചോദ്യം ചെയ്തു. അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്ന ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസില്‍ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.

രാവിലെ 10.30 ഓടെ എത്താനായിരുന്നു റിയയോട് സിബിഐ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഫ്ലാറ്റിന് മുന്നില്‍ വഴിമുടക്കി ദേശീയ മാധ്യമങ്ങള്‍ നിലയുറപ്പിച്ചതിനാല്‍ പുറത്തിറങ്ങാനാവുന്നില്ലെന്ന് റിയ അറിയിച്ചു. തുടര്‍ന്ന് സിബിഐ നിര്‍ദേശിച്ച പ്രകാരം മുംബൈ പൊലീസിന്‍റെ സംരക്ഷണയിലാണ് ചോദ്യം ചെയ്യലിനെത്തിയത്. ഇന്നലെ 10 മണിക്കൂറോളമാണ് റിയയെ സിബിഐ ചോദ്യം ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ബിഹാറില്‍ സുശാന്തിന്‍റെ കുടുംബം നല്‍കിയ പരാതിയിന്മേലുള്ള എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്‌ഐആറില്‍ സുശാന്തിന്‍റെ മരണത്തിന് പിന്നില്‍ റിയ ചക്രബര്‍ത്തിയാണെന്നും, സഹോദരന്‍ ഷൗവികിനും അച്ഛനമ്മമാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും സുശാന്തിന്‍റെ കുടുംബം ആരോപിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com