ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഹ​ര്‍​ജി ചൊവ്വാഴ്‍ച സുപ്രീംകോടതി പരിഗണിക്കും

പു​തി​യ നി​യ​മം ത​ങ്ങ​ളെ ക​മ്പോ​ള ശ​ക്തി​ക​ള്‍​ക്ക് കീ​ഴി​ലാ​ക്കു​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ഭ​ക്ഷ്യ​സു​ര​ക്ഷ​യെ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു
ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഹ​ര്‍​ജി ചൊവ്വാഴ്‍ച സുപ്രീംകോടതി പരിഗണിക്കും

ന്യൂ​ഡ​ല്‍​ഹി: പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രേ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. പു​തി​യ നി​യ​മം ത​ങ്ങ​ളെ ക​മ്പോ​ള ശ​ക്തി​ക​ള്‍​ക്ക് കീ​ഴി​ലാ​ക്കു​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ഭ​ക്ഷ്യ​സു​ര​ക്ഷ​യെ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​ണ് ഈ ​നീ​ക്ക​വു​മെ​ന്ന് ഭാര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ഡല്‍ഹിയിലേക്കുള്ള അവശേഷിക്കുന്ന പാതകൾ കൂടി അടച്ച് കര്‍ഷക പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്സ്പ്രസ് പാതയും ഉപരോധിക്കാനുള്ള കര്‍ഷകരുടെ മാര്‍ച്ച് തുടങ്ങി. ഹരിയാനയിലും പഞ്ചാബിലും പശ്ചിമബംഗാളിലും കര്‍ഷകര്‍ ദേശീയപാതകളിലെ ടോൾപിരിവ് തടഞ്ഞു.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ലെ സ​മ​ര​വേ​ദി​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍ നി​രാ​ഹാ​ര​മി​രി​ക്കു​ക. രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ര്‍​ഷ​ക​രും ഇ​തി​ല്‍ പ​ങ്കു ചേ​രു​മെ​ന്നും പ്ര​ക്ഷോ​ഭ​ത്തെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​നി​യു​ള്ള സ​മ​ര​ങ്ങ​ളി​ല്‍ അ​ണി​നി​ര​ക്കും,

ഹരിയാന-രാജസ്ഥാൻ- ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ ജയ്പ്പൂര്‍ ദേശീയ പാതയിലേക്കും ആഗ്ര ഏക്സ്പ്രസ് വേയിലേക്കും നീങ്ങി തുടങ്ങി. ദേശീയപാതകൾക്കരുകിൽ ഇന്ന് തങ്ങുന്ന കര്‍ഷകര്‍ നാളെ രാവിലെ മുതൽ ഡല്‍ഹി ലക്ഷ്യം വെച്ച് നീങ്ങും. പഞ്ചാബിൽ നിന്നുള്ള കര്‍ഷകരെ പോലെ സമരസജ്ജീകരണങ്ങളുമായിട്ടാണ് ഇവരും എത്തുന്നത്.

ജയ്പൂര്‍ ദേശീയപാത കടന്നുപോകുന്ന ഹരിയാനയിലെ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികൾക്ക്പുറമെ ജയ്പൂര്‍-ആഗ്ര റോഡുകൾ കൂടി തടഞ്ഞാൽ റോഡ് മാര്‍ഗ്ഗം ഡല്‍ഹിയിലേക്കുള്ള ചരക്കുനീക്കം പൂര്‍ണമായും നിലക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com