കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സമിതി നിയോഗിക്കണമെന്ന് സുപ്രിം കോടതി

കര്‍ഷക സമരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് നടപടി
കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സമിതി നിയോഗിക്കണമെന്ന് സുപ്രിം കോടതി

തിരുവനന്തപുരം: കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന് സുപ്രിംകോടതി. കര്‍ഷക സമരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് നടപടി.

ഇക്കാര്യത്തില്‍ മുഴുവന്‍ കര്‍ഷക സംഘടനകള്‍ക്കും നിലപാട് അറിയിക്കാന്‍ അവസരം നല്‍കിയ കോടതി അതിനായി കേസ് നാളെത്തേക്ക് മാറ്റി. കര്‍ഷകര്‍ക്കും അവരുടെ താത്പര്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ എതിരല്ല, അതിനാല്‍ ബില്ലുകളില്‍ ഓരോ വകുപ്പും പ്രത്യേകം പ്രത്യേകം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളോട് നിര്‍ദേശിക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു.

അതേസമയം, സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. സിംഗു അടക്കമുള്ള ദില്ലി അര്‍ത്തികളിലും രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയിലും കര്‍ഷകരുടെ ഉപരോധ സമരം തുടരുകയാണ്. സമരത്തിന് പിന്തുണയറിയിച്ച് അണ്ണാ ഹസാരെയും രംഗത്തെത്തി. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നിരാഹാരമിരിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com