പുരി രഥയാത്ര അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്രവും ഒഡീഷ സര്‍ക്കാരും സുപ്രീം കോടതിയില്‍
Anil Sharma
India

പുരി രഥയാത്ര അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്രവും ഒഡീഷ സര്‍ക്കാരും സുപ്രീം കോടതിയില്‍

വിഷയം ചീഫ് ജസ്റ്റിസുമായി ചര്‍ച്ച ചെയ്ത ശേഷം മറുപടി അറിയിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. 

News Desk

News Desk

ന്യൂ ഡല്‍ഹി: പൊതുജനപങ്കാളിത്തം ഇല്ലാതെ പുരി രഥയാത്ര നടത്താന്‍ അനുവദിക്കണമെന്ന് കേന്ദ്രവും ഒഡീഷ സര്‍ക്കാരും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കോവിഡ് 19 പശ്ചാത്തലത്തില്‍ പുരി രഥയാത്ര വേണ്ടെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. വിഷയം ചീഫ് ജസ്റ്റിസുമായി ചര്‍ച്ച ചെയ്ത ശേഷം മറുപടി അറിയിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കേണ്ടത്. ആചാര പ്രകാരം ചൊവ്വാഴ്ച പുരി ജഗന്നാഥന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് പുറത്തിറങ്ങാന്‍ 12 വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടുകൂടി പുരി രഥയാത്ര അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ഒഡീഷ സര്‍ക്കാരും പിന്തുണച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസില്‍ വാദം കേട്ട് ഇന്നു തന്നെ വിധി പറയും. നാഗ്പൂരിലെ വസതിയില്‍ ഇരുന്നുകൊണ്ടായിരിക്കും ചീഫ് ജസ്റ്റിസ് കേസ് കേള്‍ക്കുക.

Anweshanam
www.anweshanam.com