കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും

ഇന്ന് മാപ്പുപറഞ്ഞുകൊണ്ട് സത്യവാംങ്മൂലം നല്‍കിയാല്‍ നാളെ കേസ് പരിഗണിച്ച് തീര്‍പ്പാക്കുമെന്നാണ് സുപ്രീംകോടതി.
കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും

ന്യൂഡെല്‍ഹി: കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് മാപ്പുപറഞ്ഞുകൊണ്ട് സത്യവാംങ്മൂലം നല്‍കിയാല്‍ നാളെ കേസ് പരിഗണിച്ച് തീര്‍പ്പാക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. എന്നാല്‍ മാപ്പ് പറയില്ലെന്നും ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്‍ അറിച്ചിട്ടുണ്ട്.

പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ തന്നെ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ ചിലര്‍ അഴിമതിക്കാരെന്ന് തെഹല്‍ക മാഗസിന് അഭിമുഖം നല്‍കിയതിനെതിരെയും ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നു. ഈ കേസ് ഇന്ന് പരിഗണിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇന്നത്തെ പരിഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com