മുസ്‌ലിങ്ങളെ മോശമായി ചിത്രീകരിക്കുന്ന ചാനൽ പരിപാടി തടഞ്ഞ് സുപ്രീം കോടതി
India

മുസ്‌ലിങ്ങളെ മോശമായി ചിത്രീകരിക്കുന്ന ചാനൽ പരിപാടി തടഞ്ഞ് സുപ്രീം കോടതി

കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം അനുമതി നല്‍കിയിരുന്ന സുദര്‍ശന്‍ ടിവിയിലെ വിവാദ പരിപാടിയാണ് സുപ്രീം കോടതി തടഞ്ഞത്

News Desk

News Desk

ന്യൂഡൽഹി: സിവില്‍ സര്‍വ്വീസില്‍ മുസ്‌ലിങ്ങൾ നുഴഞ്ഞുകയറുന്നു എന്ന് ആരോപിച്ച്‌ ഹിന്ദി ചാനലായ സുദര്‍ശന്‍ ടിവി നടത്തിയ പരിപാടി തടഞ്ഞ് സുപ്രീംകോടതി. കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം അനുമതി നല്‍കിയിരുന്ന സുദര്‍ശന്‍ ടിവിയിലെ വിവാദ പരിപാടിയാണ് സുപ്രീം കോടതി തടഞ്ഞത്. ഒരു സമുദാത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നത് മാധ്യമ സ്വാതന്ത്ര്യമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി കേസ് പരിഗണിക്കവെ പറഞ്ഞു.

സുദര്‍ശന്‍ ടിവി മുസ്‌ലിം സമുദായത്തെ അവഹേളിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഇത്തരം പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ല. ദൃശ്യമാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പരിധി എത്രത്തോളം എന്നത് പരിശോധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

അതിനായി അഞ്ചംഗ സമിതി രൂപീകരിക്കണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവെച്ചു. രാഷ്ട്രീയ സ്വാധീനമില്ലാത്ത സമൂഹത്തിലെ ഉന്നത വ്യക്തികള്‍ സമിതിയില്‍ അംഗമാകണമെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് , ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. ചില മാധ്യമങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്ന രീതി ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

Anweshanam
www.anweshanam.com