സംവരണം നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി
India

സംവരണം നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി

സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഡോക്ടര്‍മാര്‍ക്ക് പിജി സീറ്റുകളില്‍ ക്വാട്ട നിശ്ചയിക്കാം

News Desk

News Desk

ന്യൂഡൽഹി: സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്ക് മെഡിക്കല്‍ പിജി പ്രവേശനത്തിന് സംവരണം നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന്‍റേതാണ് വിധി. ഗ്രാമീണ, ട്രൈബല്‍ മേഖലകളില്‍ സേവനം അനുഷ്ടിക്കുന്നവര്‍ക്ക് സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമം കൊണ്ടുവരാമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഡോക്ടര്‍മാര്‍ക്ക് പിജി സീറ്റുകളില്‍ ക്വാട്ട നിശ്ചയിക്കാം. അഞ്ചു വര്‍ഷം ഗ്രാമീണ സര്‍വ്വീസ് ഉള്ളവരെ പരിഗണിക്കാം. എന്നാല്‍ മെഡിക്കല്‍ കൗണ്‍സിലിന് ക്വാട്ട നിശ്ചിക്കാന്‍ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

Anweshanam
www.anweshanam.com