മൊറട്ടോറിയം ഇളവിന് താമസമെന്തെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

പി​ഴ​പ്പ​ലി​ശ ഇ​ള​വ് ന​ട​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ഒ​രു മാ​സം സ​മ​യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി അ​റി​യി​ച്ചു
മൊറട്ടോറിയം ഇളവിന് താമസമെന്തെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: മൊ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ല്‍ വാ​യ്പ​ക​ളു​ടെ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കാ​ത്ത​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് സു​പ്രീം കോ​ട​തി വി​മ​ര്‍​ശ​നം. പി​ഴ​പ്പ​ലി​ശ ഇ​ള​വ് ന​ട​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ഒ​രു മാ​സം സ​മ​യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. ഇതുസംബന്ധിച്ച്‌ കേന്ദസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

സര്‍ക്കാര്‍ ഇതിനകം തന്നെ ഒരു തീരുമാനത്തിലെത്തിയിരിക്കെ, അത് നടപ്പാക്കാന്‍ എന്തുകൊണ്ടാണ് ഇത്രയധികം കാലതാമസം എടുക്കുന്നതെന്ന് കോടതി ആരാഞ്ഞു. സാധാരണക്കാര്‍ ആശങ്കാകുലരാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള മാര്‍ഗം കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ര​ണ്ട് കോ​ടി രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ളു​ടെ പി​ഴ​പ്പ​ലി​ശ ഇ​ള​വ് ന​ട​പ്പാ​ക്കാ​ന്‍ ന​വം​ബ​ര്‍ ര​ണ്ടി​ന് കോ​ട​തി പു​തി​യ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചു. തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ന്‍ ഒ​രു മാ​സം സ‍​മ​യ​മാ​ണ് കേ​ന്ദ്രം ചോ​ദി​ച്ച​ത്. എ​ന്നാ​ല്‍‌ ഒ​രു മാ​സം സ​മ​യം ന​ല്‍​കാ​നാ​വി​ല്ലെ​ന്നും ന​വം​ബ​ര്‍ ര​ണ്ടി​നു​ള്ളി​ല്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​വ​സ്ഥ സ​ര്‍​ക്കാ​ര്‍ കാ​ണ​ണം. തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ന്‍ വൈ​കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ താ​ല്‍​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

രണ്ടു കോടി വരെയുള്ള വായ്പകളുടെ പലിശ എഴുതി തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. രണ്ടു കോടി രൂപ വരെയുള്ള വായ്പകളുടെ ആറ് മാസം മൊറട്ടോറിയം കാലയളവിലെ പലിശയാണ് എഴുതി തള്ളുന്നത്. ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി നേരത്തെ പലിശ എഴുതിത്തള്ളാന്‍ കേന്ദ്രം തയാറായിരുന്നില്ല. ചെറുകിട, ഇടത്തരം സംരംഭകര്‍, വിദ്യാഭ്യാസം, പാര്‍പ്പിടം, ഓട്ടോ, ക്രെഡിറ്റ് കാര്‍ഡ് കുടിശക എന്നിവക്ക് എടുക്കുന്ന വായ്പകള്‍ക്ക് പലിശ ഇളവ് ലഭിക്കും.

Related Stories

Anweshanam
www.anweshanam.com