ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ഹർജി; കേന്ദ്രത്തിന്​ സുപ്രീംകോടതി നോട്ടീസ്​

വാര്‍ത്തവിനിമയ മന്ത്രാലയത്തിനാണ്​ നോട്ടീസ്​ നല്‍കിയ
ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ഹർജി; കേന്ദ്രത്തിന്​ സുപ്രീംകോടതി നോട്ടീസ്​

ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈം, നെറ്റ്​ഫ്ലിക്​സ്​ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്​ഫോമുകളെ നിയന്ത്രിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാറിന്​ സുപ്രീംകോടതി നോട്ടീസ്​. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറി​െന്‍റ അഭിപ്രായമാരാഞ്ഞാണ്​ നോട്ടീസ്​ നല്‍കിയിരിക്കുന്നത്​.

ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ, ജസ്​റ്റിസുമാരായ എ.എസ്​ ബൊപ്പണ്ണ, വി.രാമസുബ്രമണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ്​ കേസ്​ പരിഗണിക്കുന്നത്​. വാര്‍ത്തവിനിമയ മന്ത്രാലയത്തിനാണ്​ നോട്ടീസ്​ നല്‍കിയത്​.

ഒ.ടി.ടി, ഡിജിറ്റല്‍ മീഡിയ, മറ്റു വീഡിയോ പ്ലാറ്റ്‌ഫോമുകളിലുള്ള 'അനുചിതവും അശ്ലീലം നിറഞ്ഞതുമായ' ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ശശാങ്ക്​ ശേഖര്‍ ജാ, അപൂര്‍വ അരാട്ടിയ എന്നിവരാണ്​ ഇതുമായി ബന്ധപ്പെട്ട്​ ഹരജി നല്‍കിയത്​.

സാധാരണഗതിയില്‍ മുറിച്ചുമാറ്റുകയോ മുന്നറിയിപ്പുകള്‍ നല്‍കി പ്രദര്‍ശിപ്പിക്കുകയോ ചെയ്യേണ്ട ദൃശ്യങ്ങള്‍ ഒരുവിധത്തിലുള്ള സെന്‍സറിങ്ങിനും വിധേയമാക്കാതെയാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരീക്ഷണ സംവിധാനങ്ങളൊന്നും ഇല്ലാത്തതുമൂലം ഉള്ളടക്കങ്ങളില്‍ മോശപ്പെട്ട ഭാഷയാണ് ഉപയോഗിക്കപ്പെടുന്നത്. ക്രൂരവും അപരിഷ്‌കൃതവുമായ ദൃശ്യങ്ങളും സംഭാഷണങ്ങളും ഇവയിലുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഒ.ടി.ടി പ്ലാറ്റ്​ഫോമുകളെ നിയന്ത്രിക്കാനായി പ്രത്യേക സംവിധാനം വേണമെന്നാണ്​ ഹരജിക്കാരുടെ ആവശ്യം. സിനിമകള്‍ക്ക്​ ​ നല്‍കുന്നത്​ പോലെ ഒ.ടി.ടി പ്ലാറ്റ്​ഫോമിലെ കണ്ടന്‍റിനും സര്‍ട്ടിഫിക്കറ്റ്​ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്​.

Related Stories

Anweshanam
www.anweshanam.com