ഹലാല്‍ കശാപ്പ് നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

മുസ്ലീം സമൂഹം പാലിക്കുന്ന ഹലാല്‍ മൃഗ കശാപ്പ് നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
ഹലാല്‍ കശാപ്പ് നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡെല്‍ഹി: മുസ്ലീം സമൂഹം പാലിക്കുന്ന ഹലാല്‍ മൃഗ കശാപ്പ് നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജിക്കാരന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തു. കോടതിക്ക് വ്യക്തികളുടെ ഭക്ഷണ ശീലങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും വ്യക്തമാക്കി - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

ആരാണ് വെജിറ്റേറിയന്‍ അല്ലെങ്കില്‍ നോണ്‍ വെജിറ്റേറിയന്‍ എന്ന് നിര്‍ണ്ണയിക്കാന്‍ കോടതിക്ക് കഴിയില്ല. ഹലാല്‍ (കഴുത്തറുത്ത് കൊല്ലുന്ന രീതി ) മാംസം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹലാല്‍ മാംസം കഴിക്കാം. ജട്ക (തലയില്‍ ക്ഷതമേല്പിച്ച് കൊല്ലുന്ന രീതി ) മാംസം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജട്ക മാംസം കഴിക്കാം - ജസ്റ്റിസ് ദിനേശ് മഹേശ്വരിയടങ്ങിയ ബെഞ്ച് പറഞ്ഞു.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ സെക്ഷന്‍ 28 നെ ചോദ്യം ചെയ്ത് അഖന്ദ് ഭാരത് മോര്‍ച്ച എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വാദം. ഹിന്ദുക്കളാണ് ജട്ക രീതി പിന്തുടരുന്നത്.

മൃഗങ്ങളുടെ ശിരസ് മുറിച്ചുമാറ്റി മൃഗങ്ങളുടെ രക്തം പുറത്തേക്ക് ഒഴുക്കി മൃഗത്തിന്റെ മരണമുറപ്പു വരുത്തുകയാണ് ഹലാല്‍. തലയില്‍ ക്ഷതമേല്‍പിച്ച് മൃഗത്തെ തല്‍ക്ഷണം കൊല്ലുന്നതാണ് ജട്ക. ഇത്തരം കശാപ്പു് രീതികളെ വകുപ്പ് 28 പ്രകാരം പരിരക്ഷിക്കുന്നു. ഹലാല്‍ രീതി ഉപയോഗിച്ച് മൃഗങ്ങളെ കൊല്ലുന്നത് മൃഗത്തിന് അങ്ങേയറ്റം വേദനാജനകമാണെന്നും മതേതര രാജ്യത്ത് സെക്ഷന്‍ 28 പ്രകാരം അത്തരം ഇളവുകള്‍ അനുവദിക്കരുതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. സുപ്രീംകോടതി ഇന്നാണ് (ഒക്ടോബര്‍ 12 ) ഹര്‍ജിയില്‍ വാദം കേട്ടത്.

Related Stories

Anweshanam
www.anweshanam.com