ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്;ഓർമ്മപെടുത്തലുമായി സുപ്രീം കോടതി

സിദ്ധിഖ് കാപ്പനെ യു പിയിൽ നിന്നും പുറത്ത് കൊണ്ട് പോകുന്നത് അവസാന നിമിഷം വരെ സോളിസിറ്റർ ജനറൽ എതിർത്തിരുന്നു.
ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്;ഓർമ്മപെടുത്തലുമായി സുപ്രീം കോടതി

ന്യൂഡൽഹി: ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. തടവുകാർക്കും അത് ബാധകമെന്ന് ഓർമിപ്പിച്ച് സുപ്രീം കോടതി. സിദ്ധിഖ് കാപ്പന് ഡൽഹിയിൽ ചികിത്സ നല്കണമെന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചാണ് കോടതി ഈ കാര്യം പറഞ്ഞത്.

ഇന്നലെയാണ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയത്. സിദ്ധിഖ് കാപ്പനെ യു പിയിൽ നിന്നും പുറത്ത് കൊണ്ട് പോകുന്നത് അവസാന നിമിഷം വരെ സോളിസിറ്റർ ജനറൽ എതിർത്തിരുന്നു.

ഇതിന് തൊട്ട് പിന്നാലെയാണ് ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് കോടതി പറഞ്ഞത്. സിദ്ധിഖ് കാപ്പൻ കോവിഡ് നെഗറ്റീവ് ആയെന്ന് യു പി സർക്കാർ അറിയിച്ചെങ്കിലും മെച്ചപ്പെട്ട ചികിത്സ നല്കാൻ ഡൽഹിയിലേക്ക് കൊണ്ട് പോകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com