ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് സുപ്രീംകോടതി
India

ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് സുപ്രീംകോടതി

ഹ​ര്‍​ജി​ക്കാ​രോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാനാണ് കോ​ട​തിയുടെ നി​ര്‍​ദേ​ശം.

News Desk

News Desk

ന്യൂഡൽഹി: ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ടതി. കോ​വി​ഡ് പശ്ചാത്തലം ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

ഹ​ര്‍​ജി​ക്കാ​രോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാനാണ് കോ​ട​തിയുടെ നി​ര്‍​ദേ​ശം.​ഇ​തു​വ​രെ ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ഒ​രു അ​റി​യി​പ്പും വ​ന്നി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ധി​കാ​ര​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​നും എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റോ​ട് നി​ര്‍​ദേ​ശി​ക്കാ​നും കോ​ട​തിയ്കക്ക് കഴിയില്ലെന്നും വ്യ​ക്ത​മാ​ക്കി. അതോടൊപ്പം എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

Anweshanam
www.anweshanam.com