മുൻ ഡിജിപിക്ക് മുൻകൂർ ജാമ്യമില്ല

ബൽവന്ത് സിംഗ് മുൽത്താനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് 29 വർഷം പഴക്കമുള്ള കേസ്
മുൻ ഡിജിപിക്ക് മുൻകൂർ ജാമ്യമില്ല

ചണ്ഡിഗഢ്: കൊലപാതക കേസിൽ മുൻ ഡിജിപി സുമെധ് സിംഗ് സെയ്നിയുടെ മുൻകൂർ ജാമ്യഹർജി പ്രാദേശിക കോടതി തള്ളി. ബൽവന്ത് സിംഗ് മുൾത്താനി എന്ന വ്യക്തിയെ തട്ടിക്കൊണ്ടുപോയി പൊലിസ് കസ്റ്റഡിയിൽ വച്ച് കൊലപ്പെടുത്തിയെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത് - ട്രിബ്യൂൺ റിപ്പോർട്ട്.

ഹർജിക്കാരൻ സുമേദ് സിംഗ് സെയ്നി ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. മുൻ‌കൂർ ജാമ്യം അർഹിക്കുന്നില്ല. കൂടുതൽ അന്വേഷണം നടത്തണം. വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണ് - ജാമ്യാപേക്ഷ തള്ളിക്കൊണ്ട് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി രജനിഷ് ഗാർഗ് നിരീക്ഷിച്ചു.

ഐപിസി 302-ാം വകുപ്പ് കൊലപാതകക്കുറ്റമാണ് സെയ്നിക്കെതിരെ പ്രത്യേകാന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്. സെക്ടർ 17 പൊലീസ് സ്റ്റേഷനിൽ മുൾത്താനിയെ മനുഷ്യത്വരഹിതമായി പീഡിപ്പിച്ചുവെന്നാരോപിച്ച് രണ്ട് കൂട്ടുപ്രതികൾ സെയ്നിക്കെതിരെ മൊഴി നൽകി. ദൃക്‌സാക്ഷിമൊഴിയെന്ന നിലയിലാണിത് രേഖപ്പെടുത്തിയിരിക്കുന്നത്.

മുൻ ഇൻസ്പെക്ടർ ജാഗീർ സിംഗ്, എഎസ്ഐ കുൽദെപ് സിംഗ് എന്നിവരാണ് സെയ്നിക്കൊപ്പം കൂട്ടുപ്രതികളായത്. ഇവർ കേസിൽ മാപ്പ് സാക്ഷികളായി. കൊല ചെയ്യപ്പെട്ട മുൾത്താനിക്കൊപ്പം ലോക്കപ്പിലുണ്ടായിരുന്ന മറ്റൊരു കുറ്റവാളിയും സെയ്നിക്കെതിരെ മാപ്പുസാക്ഷിയായി.

മുൻ ഐ‌എ‌എസ് ഉദ്യോഗസ്ഥൻ ദർശൻ സിംഗ് മുൾത്താനിയുടെ മകൻ ബൽവന്ത് സിംഗ് മുൽത്താനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് 29 വർഷം പഴക്കമുള്ള കേസ്. സെ യ്നിക്കൊപ്പം ആറ് പൊലീസ് ഉദ്യോഗസ്ഥരും പ്രതികളാണ്.

1991 ഡിസംബർ 11 ന് ചണ്ഡിഗഡ് എസ്‌എസ്‌പിയായിരുന്നപ്പോൾ സെയ്നിയെ ആക്രമിച്ചുവെന്ന കേസിൽ പ്രതിയായിരുന്നു. കൊല ചെയ്യപ്പെട്ട മുൾത്താനി. ഇയാൾക്കൊപ്പം ഡല്‍ഹി ബോംബ് സ്‌ഫോടനക്കേസിലെ പ്രതി ഡേവിന്ദർ പാൽ സിംഗ് ഭുള്ളറുൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തിരുന്നു. ഗുരുദാസ്പൂർ ഖാദിയൻ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് മുൾത്താനി രക്ഷപ്പെട്ടെന്നായിരുന്നു പൊലീസ് ഭാഷ്യം.

Related Stories

Anweshanam
www.anweshanam.com