സുദര്‍ശന്‍ ടി.വി ചട്ടങ്ങള്‍ ലംഘിച്ചു; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പരിപാടി മുസ്ലീങ്ങളെ അപമാനിക്കുന്നതാണെന്നും ഒരു സമുദായത്തെ പ്രത്യേക സന്ദർഭത്തിൽ ലക്ഷ്യം വെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു
സുദര്‍ശന്‍ ടി.വി ചട്ടങ്ങള്‍ ലംഘിച്ചു; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡൽഹി: സുദർശൻ ടിവി പ്രോഗ്രാം കോഡ് ലംഘിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയില്‍. മുസ്​ലിം സമുദായ​ത്തെ അധിക്ഷേപിക്കുന്നുവെന്ന്​ ചൂണ്ടിക്കാട്ടി സുദര്‍ശന്‍ ടി.വിയുടെ ചാനല്‍ പരിപാടി നിര്‍ത്തിവെക്കാന്‍ സു​പ്രീംകോടതി ഉത്തരവിട്ടിരുന്നു. കൂ​ടാതെ കേന്ദ്രസര്‍ക്കാറിനോട്​ റിപ്പോര്‍ട്ട്​ നല്‍കാനും സുപ്രീംകോടതി നിര്‍​േദശിച്ചിരുന്നു.

ബിന്ദാസ് ബോൽ എന്ന പരിപാടിയാണ് കോടതി തടഞ്ഞത്. പരിപാടി മുസ്ലീങ്ങളെ അപമാനിക്കുന്നതാണെന്നും ഒരു സമുദായത്തെ പ്രത്യേക സന്ദർഭത്തിൽ ലക്ഷ്യം വെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

മതങ്ങൾ, വിഭാഗം എന്നിവയെ ആക്ഷേപിക്കുകയോ മതവിഭാഗങ്ങളെ നീചമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളോ വാക്കുകയോ അഥവാ വർഗീയ നിലപാടുകൾ പ്രചരിപ്പിക്കുകയോ ചെയ്യുന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്ന കേബിൾ ടിവി നെറ്റ്‌വർക്ക് ചട്ടങ്ങൾ സംബന്ധിച്ച വാർത്താവിതരണ മന്ത്രാലയത്തിന്റെ 1994ലെ മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് 28ന് മുൻപായി സുദർശൻ ടിവി വിദശീകരണം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥ തലങ്ങളിൽ മുസ്‌ലിംകൾ നുഴഞ്ഞുകയറുന്നുവെന്ന ആരോപണമുന്നയിച്ചുള്ളതാണ് പരിപാടി. യുപിഎസ്‌സി ജിഹാദ് എന്നു പേരിട്ട് അവതരിപ്പിക്കുന്ന കാര്യങ്ങൾ ഒരു സമുദായത്തിനെതിരെ പ്രകോപനപരമായ പരാമർശങ്ങളുള്ളതെന്നു വിലയിരുത്തി കോടതി സംപ്രേഷണം തടഞ്ഞിരുന്നു.

Related Stories

Anweshanam
www.anweshanam.com