പ്രൊഫസര്‍ ഹാനി ബാബുവിന്റെ പിറന്നാള്‍; കത്തുകളിലൂടെ ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥികള്‍

തെരഞ്ഞെടുത്ത കത്തുകളില്‍ ചിലത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രൊഫസര്‍ ഹാനി ബാബുവിന്റെ പിറന്നാള്‍; കത്തുകളിലൂടെ ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥികള്‍

ന്യൂ ഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ എന്ഐ.എ അറസ്റ്റ് ചെയ്ത ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഹാനിബാബുവിന്റെ പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിച്ച് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍. അദ്ദേഹത്തിന്‍റെ 54ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നും പിന്തുണ പ്രഖ്യാപിച്ചും കൊണ്ടുള്ള കത്തുകള്‍ എഴുതിയാണ് വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചത്.

ഭാഷയോടും മാതൃഭാഷയോടുമുള്ള സ്‌നേഹവും ഭാഷ -സംസ്‌കാര വിഷയങ്ങളോടുള്ള താല്പര്യവും വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയ അധ്യാപകനാണ് അദ്ദേഹമെന്നാണ് വിദ്യാര്‍ത്ഥികള്‍ അവരുടെ കത്തുകളിലൂടെ പറഞ്ഞത്. തെരഞ്ഞെടുത്ത കത്തുകളില്‍ ചിലത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ഹാനി ബാബുവിന്റെ അറസ്റ്റില്‍ പ്രതിഷേധ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് അറസ്റ്റ് വാറന്റുമായി രംഗത്തെത്തിയിരുന്നു.

പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ആള്‍ ഇന്ത്യ സ്റ്റുഡന്റ്സ് യൂണിയന്‍ അംഗമായ അഭിഗ്യാന്‍ എന്ന വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭഗത് സിംഗ് ഏക്താ മഞ്ചിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികളെയും പൊലീസ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹാനി ബാബുവിനെ കഴിഞ്ഞ മാസമാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com