ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിര്‍ണായക നീക്കങ്ങള്‍

പാങ്ഗോംഗ് തടാകതീരത്ത് നിന്ന് ഇന്ത്യൻ സേനയെ പിന്‍വലിക്കില്ലെന്നും ഇന്ത്യ തീരുമാനമെടുത്തു
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിര്‍ണായക നീക്കങ്ങള്‍
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോർട്ട്. അതിര്‍ത്തിയില്‍ ചൈനയുടെ ഏത് നീക്കവും ശക്തമായി ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദ്ദേശം നൽകി. പാങ്ഗോംഗ് തടാകതീരത്ത് നിന്ന് ഇന്ത്യൻ സേനയെ പിന്‍വലിക്കില്ലെന്നും ഇന്ത്യ തീരുമാനമെടുത്തു.

ചൈനീസ് സേനയുടെ കടന്നുകയറ്റ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഡൽഹിയില്‍ ചേര്‍ന്ന ഉന്നത തല യോഗമാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്. പ്രതിരോധമന്ത്രി രാജ്നാഥ്‌ സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും അതിര്‍ത്തിയിലെ സ്ഥിതി വിലയിരുത്തി

അതേസമയം, ഇന്ത്യ ചൈന അതിര്‍ത്തി വിഷയം പരിഹരിക്കുന്നതിന് ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും സമവായമായിരുന്നില്ല. പ്രശ്ന പരിഹാരത്തിന് ഇതിനോടകം നിരവധി തവണ നയതന്ത്ര സൈനിക തലത്തില്‍ ചര്‍ച്ച നടന്നിരുന്നു. നിയന്ത്രണരേഖ ലംഘിക്കാനുള്ള ചൈനയുടെ നീക്കത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. എന്നാല്‍, അതിര്‍ത്തിയിലെ സമാധാനം തകര്‍ക്കാര്‍ ഇന്ത്യ ശ്രമിക്കുന്നുവെന്നാണ് ചൈനയുടെ ആരോപണം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com