ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സ്റ്റാർട്ടപ്പുകളും ടെക് ഭീമന്മാരും

രാജ്യം ഇപ്പോള്‍ നേരിട്ടുക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യയുടെ ഇൻറർനെറ്റ് കമ്പനികളുടെ സ്ഥാപകർ, മാർക്യൂ നിക്ഷേപകർ, ആമസോൺ പോലുള്ള ടെക് ഭീമന്മാർ എന്നിവര്‍ പിന്തുണയുമായി എത്തി
ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സ്റ്റാർട്ടപ്പുകളും ടെക് ഭീമന്മാരും

ചെന്നൈ: രാജ്യം ഇപ്പോള്‍ നേരിട്ടുക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യയുടെ ഇൻറർനെറ്റ് കമ്പനികളുടെ സ്ഥാപകർ, മാർക്യൂ നിക്ഷേപകർ, ആമസോൺ പോലുള്ള ടെക് ഭീമന്മാർ എന്നിവര്‍ പിന്തുണയുമായി എത്തി. അവരുടെ സാമൂഹിക സ്വാധീനം ഉപയോഗിച്ച് ക്രൗഡ് ഫണ്ട് ചെയ്യുക, സംഭാവനകള്‍ വർദ്ധിപ്പിക്കൽ, ഓക്സിജൻ ലഭ്യതയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ ആശുപത്രികൾക്ക് ധനസഹായം നൽകാമെന്ന്, സിലിക്കൺ വാലി ആസ്ഥാനമായുള്ള ഇന്ത്യൻ നിക്ഷേപകനായ വിനോദ് ഖോസ്ല ഞായറാഴ്ച ട്വീറ്റ് ചെയ്തു.

“ഇന്ത്യയിലെ ആശുപത്രികൾക്ക് ധനസഹായം നൽകാൻ ഞാൻ തയ്യാറാണ്, അവ വിതരണം വർദ്ധിപ്പിക്കുന്നതിന് ഓക്സിജനും സപ്ലൈകളും വൻതോതിൽ ഇറക്കുമതി ചെയ്യുന്നതിന് ധനസഹായം ആവശ്യമാണ്. ” പി‌എം‌ഒയെയും ആരോഗ്യ മന്ത്രാലയത്തെയും ടാഗ് ചെയ്ത് കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ ഉപയോഗിക്കുന്നതിനായി യുഎസിൽ സംഭരിച്ചിരിക്കുന്ന ആസ്ട്രാസെനെക്ക വാക്സിനുകൾ നല്‍കാന്‍ ഖോസ്ല യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു.

ലോജിസ്റ്റിക്‌സ് യൂണികോൺ ഡൽഹിവറിയുമായി കൈകോർത്തുകൊണ്ട് ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ, 'ഹെല്‍പ് സേവ് മൈ ഇന്ത്യ' പ്ലാന്‍ ആവിഷ്ക്കരിച്ചു. ആശുപത്രികൾക്കും രോഗികൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി കമ്പനി ഫണ്ട് ശേഖരിക്കുന്നു.

ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി പേടിഎം ഫൗണ്ടേഷൻ രണ്ട് കോടി രൂപയാണ് സമാഹരിച്ചത്.

ആശുപത്രികളിലേക്ക് ഓക്സിജൻ ലഭിക്കുന്നതിന് ക്രയോജനിക് കണ്ടൈനറുകള്‍ ലഭ്യമാക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളിയെന്ന് യൂണികോൺ ക്രെഡിറ്റിന്റെ സ്ഥാപകൻ കുനാൽ ഷാ ട്വീറ്റ് ചെയ്തു.

"ആശുപത്രികൾക്കുള്ളിൽ സ്വയം പര്യാപ്തമായ ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കുക, ഓക്സിജൻ നീക്കാൻ മറ്റ് കണ്ടെയ്നറുകളെ പരിവർത്തനം ചെയ്യുന്നതിനുള്ള ക്രിയേറ്റീവ് മാർഗങ്ങൾ കണ്ടെത്തുക- ഈ കാര്യങ്ങള്‍ പരിഹരിക്കുന്നതിനായി ആശയങ്ങള്‍ തേടുന്നു.” ഷാ ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലയെ സഹായിക്കുന്നതിനും, ഓക്സിജൻ ക്ഷാമം പരിഹാരിക്കാനും എസിടി ഗ്രാന്റ്സ് 75 കോടി രൂപ സമാഹരിക്കുന്നു.

സിംഗപ്പൂരിൽ നിന്ന് 8,000 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 500 ബൈപാപ്പ് മെഷീനുകളും അടിയന്തിരമായി എത്തിക്കാന്‍ എസിടി ഗ്രാന്റ്സ്, ടെമാസെക് ഫൗണ്ടേഷൻ, പൂനെ പ്ലാറ്റ്ഫോം ഫോർ കോവിഡ് -19 റെസ്പോൺസ് (പിപിസിആർ) എന്നിവരുമായി കൈകോർത്തതായി ആമസോൺ ഇന്ത്യ അറിയിച്ചു.

ക്രിപ്‌റ്റോകറൻസി കമ്മ്യൂണിറ്റിയും ഇതിനായി ധനം സമാഹരിക്കുന്നു. സംരംഭകനായ സന്ദീപ് നെയിൽ‌വാൾ ട്വിറ്ററിൽ ആരംഭിച്ച ക്രൗഡ് ഫണ്ടിംഗ് ഡ്രൈവിനോട് പ്രതികരിച്ച ക്രിപ്‌റ്റോ കറൻസി എതെറിയത്തിന്റെ സഹസ്ഥാപകനായ വിറ്റാലിക് ബ്യൂട്ടറിൻ, ഇന്ത്യയുടെ കോവിഡ് ദുരിതാശ്വാസത്തിനായി 600,000 ഡോളർ (ഏകദേശം 4.5 കോടി രൂപ) സംഭാവന നൽകി. ഇന്ത്യൻ അമേരിക്കൻ നിക്ഷേപകനും സംരംഭകനുമായ ബാലാജി ശ്രീനിവാസനും ക്രിപ്റ്റോകറൻസിയിൽ 50,000 ഡോളർ നിക്ഷേപിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com