ശ്രീനഗര്‍ - ജമ്മു ദേശീയപാത ഗതാഗത തടസ്സം തുടരുന്നു
India

ശ്രീനഗര്‍ - ജമ്മു ദേശീയപാത ഗതാഗത തടസ്സം തുടരുന്നു

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മിതമായതും കനത്തതുമായ മഴയാണ് ജമ്മു കശ്മീരില്‍ അനുഭവപ്പെട്ടത്.

News Desk

News Desk

ന്യൂഡെല്‍ഹി: ശ്രീനഗര്‍ - ജമ്മു ദേശീയപാത തുടര്‍ച്ചയായ നാലാം ദിവസത്തിലും അടച്ചിട്ടിരിക്കുന്നു. കാലാവസ്ഥയില്‍ മാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നതാണ് - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. ശ്രീനഗര്‍ - ജമ്മു ദേശീയപാതയില്‍ ഗതാഗത തടസ്സം തുടരുകയാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മിതമായതും കനത്തതുമായ മഴയാണ് ജമ്മു കശ്മീരില്‍ അനുഭവപ്പെട്ടത്. മൂന്ന് മാസത്തോളം നീണ്ട വരള്‍ച്ചക്കിത് ശമനമുണ്ടാക്കി. ഇത്കര്‍ഷകര്‍ക്ക് ആശ്വാസമായി. കനത്ത മഴ താപനില കുറയുന്നതിന് വഴിയൊരുക്കി. ജമ്മു, തെക്ക് കിഴക്കന്‍ കശ്മീര്‍, ലഡാക്ക് ഡിവിഷന്‍ എന്നിവിടങ്ങളില്‍ ഈ ദിവസങ്ങളില്‍ ഇടയ്ക്കിടെ മിതമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മറ്റിടങ്ങളില്‍ കാലാവസ്ഥ മെച്ചപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീനഗര്‍, ബാരാമുള്ള, കുപ്വാര ബന്ദിപ്പൂര്‍, ഗന്ദര്‍ബാല്‍ എന്നിവ കാലാവസ്ഥയില്‍ ഗണ്യമായ പുരോഗതി കൈവരിക്കുമെന്നും കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു.

കനത്ത മഴയില്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ 10 ഓളം സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതായി ട്രാഫിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റാംബാന്‍ ജില്ലയില്‍ ആഗസ്ത് 24 മുതല്‍ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. പാതയില്‍ ഇടിഞ്ഞുവീണിട്ടുള്ള മണ്ണും പാറയും നീക്കംചെയ്യപ്പെടുന്നതു വരെ ജമ്മു-ശ്രീനഗര്‍ ദേശീയപാത അടിച്ചിടും - ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എല്ലാ പ്രധാന നദികളിലും അരുവികളിലും മഴ ജലനിരപ്പ് ഉയര്‍ന്നു. ഈ ഘട്ടത്തില്‍ വെള്ളപ്പൊക്ക സാധ്യതയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ജലനിരപ്പ് ഉയരുന്നതിനാല്‍ പക്ഷേ വടക്കന്‍ കശ്മീരിലെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക നിയന്ത്രണ സെല്ലുകള്‍ തുറന്നിട്ടുണ്ട്.

Anweshanam
www.anweshanam.com