ദാ​ല്‍ ത​ടാ​ക​ത്തി​ല്‍ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ബോ​ട്ട് മ​റി​ഞ്ഞു

നാ​ല് ബി​ജെ​പി നേ​താ​ക്ക​ളും ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​രും ത​ടാ​ക​ത്തി​ല്‍ വീ​ണു
ദാ​ല്‍ ത​ടാ​ക​ത്തി​ല്‍ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ബോ​ട്ട് മ​റി​ഞ്ഞു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ദാ​ല്‍ ത​ടാ​ക​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ശി​ക്കാ​ര ബോ​ട്ട് മ​റി​ഞ്ഞു. ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ട‌െ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

നാ​ല് ബി​ജെ​പി നേ​താ​ക്ക​ളും ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​രും ത​ടാ​ക​ത്തി​ല്‍ വീ​ണു. ഇവ​രെ ഉ​ട​ന്‍ ത​ന്നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല.

കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കുർ, ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ, മുതിർന്ന നേതാവ് തരുൺ ചു​ഗ് എന്നിവർ തെരഞ്ഞെടുപ്പ് ക്യാമ്പെയിന്റെ ഭാ​ഗമായി ഉണ്ടായിരുന്നു. അനുരാ​ഗ് ഠാക്കുറാണ് റാലി നയിച്ചത്.

ഘാട്ട് നമ്പർ 17ന് അടുത്തെത്തിയപ്പോഴാണ് ബിജെപി പ്രവർത്തകരും മാധ്യമ പ്രവർത്തകരും സഞ്ചരിച്ച ബോട്ട് മറിയുന്നത്. കരയിലുണ്ടായിരുന്ന പ്രദേശ വാസികളും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്നാണ് വെള്ളത്തിൽ വീണവരെ രക്ഷിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com