പൊതുനിരത്തില്‍ തുപ്പിയാലും മാലിന്യം തള്ളിയാലും പിഴ; കര്‍ശന നടപടികളുമായി യുപി സര്‍ക്കാര്‍

സംസ്ഥാനത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തിനായാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്
പൊതുനിരത്തില്‍ തുപ്പിയാലും മാലിന്യം തള്ളിയാലും പിഴ; കര്‍ശന നടപടികളുമായി യുപി സര്‍ക്കാര്‍

ലക്‌നൗ: മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് കര്‍ശന നിലപാടകളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തിനായാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്.

പൊതുനിരത്തില്‍ തുപ്പുന്നതിനും മാലിന്യം നിക്ഷേപിക്കുന്നതിനും ഉത്തര്‍പ്രദേശ് പിഴത്തുക ഉയര്‍ത്തി. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് പിഴത്തുക ആയിരം രൂപയായി ഉയര്‍ത്തി.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ നയങ്ങളില്‍ മാറ്റം വരുത്താനുള്ള നീക്കത്തിലാണ് യോഗി സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിന് ആവശ്യമായ സഹായം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ വിശദമാക്കുന്നത്. നിരവധി അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ കമ്പനികളില്‍ നിന്ന് ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനായുള്ള പ്രപ്പോസലുകള്‍ ലഭിച്ചതായാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദമാക്കുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com