സ്​പൈസ്​ ജെറ്റ് വിമാനത്തി​നകത്ത്​​ തീ പിടിത്തം; അടിന്തരമായി തിരിച്ചിറക്കി

കോ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്നും ബാ​ഗ്ഡോ​ഗ്ര​യി​ലേ​ക്ക് പു​റ​പ്പെ​ട്ട സ്പൈ​സ് ജെ​റ്റി​ന്‍റെ എ​സ്ജി 275 വി​മാ​ന​ത്തി​ലെ കാ​ബി​നി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്

സ്​പൈസ്​ ജെറ്റ് വിമാനത്തി​നകത്ത്​​ തീ പിടിത്തം; അടിന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി: യാത്രക്കിടെ സ്പൈ​സ് ജെ​റ്റി​ല്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന്​ പറന്നുയര്‍ന്ന്​ നാല്​ മിനിട്ടിനു ശേഷം അടിയന്തരമായി തിരിച്ചിറക്കി. കോ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്നും ബാ​ഗ്ഡോ​ഗ്ര​യി​ലേ​ക്ക് പു​റ​പ്പെ​ട്ട സ്പൈ​സ് ജെ​റ്റി​ന്‍റെ എ​സ്ജി 275 വി​മാ​ന​ത്തി​ലെ കാ​ബി​നി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. പൈ​ല​റ്റ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് വി​മാ​നം തി​രി​ച്ചി​റ​ക്കി.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4:33നാ​ണ് കോ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന​ത്. പെ​ട്ട​ന്ന് ത​ന്നെ കാ​ബി​നി​ല്‍ നി​ന്നും പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പൈ​ല​റ്റ് എ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. 4:37നാ​ണ് വി​മാ​നം കോ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തി​രി​ച്ചി​റ​ക്കി​യ​ത്.

ജോലിക്കാരും യാത്രക്കാരുമുള്‍പ്പെടെ വിമാനത്തിനകത്തുണ്ടായിരുന്ന 69 പേരും സുരക്ഷിതരാണ്​. പശ്ചിമ ബംഗാള്‍ ഡി.ജി.പി വിരേന്ദ്ര, സുരക്ഷ ഉപദേഷ്​ടാവ്​ സുരജിത്ത്​ കര്‍ പുര്‍കയസ്​ത്ര എന്നിവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.

വിമാനത്തിനകത്ത്​ പുക ഉയര്‍ന്നതെന്തുകൊണ്ടാണെന്ന്​​ എന്‍ജിനീയറിങ്​ വിഭാഗം പരിശോധിച്ചു വരികയാണ്​.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com