മാ​സ്ക് നി​ര്‍​ബ​ന്ധം, സ്റ്റേഷനുകളിൽ കൂടുതൽ നേരം നിർത്തും; മെട്രോ സര്‍വീസിനുളള മാര്‍ഗരേഖയായി

ക​ണ്ടെ​യ്ന്‍‍​മെ​ന്‍റ് സോ​ണു​ക​ളി​ലെ മെ​ട്രോ സ്റ്റേ​ഷ​നു​ക​ള്‍ അ​ട​ച്ചി​ടും
മാ​സ്ക് നി​ര്‍​ബ​ന്ധം, സ്റ്റേഷനുകളിൽ കൂടുതൽ നേരം നിർത്തും; മെട്രോ സര്‍വീസിനുളള മാര്‍ഗരേഖയായി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് മെ​ട്രോ ട്രെ​യി​ന്‍ സ​ര്‍​വീ​സ് യാ​ത്ര​യു​ടെ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് ഘ​ട്ടം ഘ​ട്ട​മാ​യി മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​കയെന്നു ദി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ക​ണ്ടെ​യ്ന്‍‍​മെ​ന്‍റ് സോ​ണു​ക​ളി​ലെ മെ​ട്രോ സ്റ്റേ​ഷ​നു​ക​ള്‍ അ​ട​ച്ചി​ടും. സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​വീ​സു​ക​ളു​ടെ ഇ​ട​വേ​ള കൂ​ട്ടും.

യാ​ത്ര​ക്കാ​ര്‍​ക്ക് മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി അ​റി​യി​ച്ചു.

ആറ് മിനിറ്റിന്റെ ഇടവേളകളില്‍ മെട്രോ സര്‍വീസ് നടത്തും. യാത്രക്കാര്‍ ട്രെയിനുകളില്‍ സാമൂഹിക അകലം പാലിക്കണം. സിസിടിവി വഴി നിരീക്ഷണമുണ്ടായിരിക്കും. യാത്രക്കാര്‍ മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്നും നിര്‍ദേശമുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആഗമന-ബഹിര്‍ഗമന കവാടങ്ങള്‍ അടച്ചിടും. മാര്‍ഗനിര്‍ദേശങ്ങളില്‍ വീഴ്ചവരുത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തില്ല.

സ്റ്റേഷനുകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് വേണ്ടി ട്രെയിനുകളുടെ ഇടവേളകള്‍ ക്രമപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണമെന്ന് നിര്‍ദേശമുണ്ട്. അതുപോലെ പണമിടപാടുകള്‍ക്കായി സ്മാര്‍ട്ട് കാര്‍ഡുകള്‍, ഓണ്‍ലൈന്‍- കാഷ്‌ലെസ്സ് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

രോഗലക്ഷണങ്ങളുള്ള ആളുകളെ ഒരു കാരണവശാലും സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കരുത്. തെർമൽ സ്ക്രീനിംഗ് സ്റ്റേഷന് പുറത്ത് നടത്തണം. എന്തെങ്കിലും രോഗലക്ഷണം കണ്ടാൽ അവരെ തൊട്ടടുത്ത കോവിഡ് കെയർ സെന്‍ററിലേക്കോ ആശുപത്രിയിലേക്കോ ടെസ്റ്റിംഗിനോ ചികിത്സയ്ക്കോ ആയി മാറ്റണം.

സ്റ്റേഷനുകളുടെ പുറത്ത് സാനിറ്റൈസറുകൾ വയ്ക്കണം. ടിക്കറ്റെടുക്കാൻ സ്മാർട്ട് കാർഡുകൾ ഉപയോഗിക്കണമെന്നത് പരമാവധി പ്രോത്സാഹിപ്പിക്കണം. ടോക്കണെടുക്കുകയാണെങ്കിൽ സാനിറ്റൈസ് ചെയ്ത ശേഷം മാത്രമേ പാടുള്ളൂ.

എസിയുടെ താപനില പരമാവധി കൂട്ടും. വെന്‍റിലേഷൻ സംവിധാനം വഴി പരമാവധി വായു പുറത്തേക്കും അകത്തേക്കും വരുന്നത് ഉറപ്പാക്കും. ഇതിനായി CPWD, Indian Society Of Heating, Refrigerating and Air Conditioning Engineers (ISRAE) എന്നിവർ നിർദേശിക്കുന്ന മാർഗനിർദേശങ്ങൾ ഉറപ്പാക്കണം. മെട്രോ കോർപ്പറേഷനുകൾ പൊലീസിന്‍റെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കണം - മാ‍ർഗരേഖ നിർദേശിക്കുന്നു.

അതേസമയം, മഹാരാഷ്ട്ര ഇപ്പോൾ മെട്രോ സേവനം തുടങ്ങേണ്ട എന്നാണ് തീരുമാനിച്ചത്. ഒക്ടോബറിൽ മാത്രമേ മുംബൈ ലൈൻ 1, മഹാമെട്രോ സേവനങ്ങൾ തുടങ്ങൂ എന്നും സംസ്ഥാനസർക്കാർ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com