സോണിയ ഗാന്ധി ഇന്ന് മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
India

സോണിയ ഗാന്ധി ഇന്ന് മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

നീറ്റ്, ജെഇഇ പരീക്ഷ പ്രശ്‌നം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും - ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട്.

News Desk

News Desk

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ഇന്ന് മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സഖ്യ കക്ഷികളുമായും കൂടിക്കാഴ്ച നടത്തും. നീറ്റ്, ജെഇഇ പരീക്ഷ പ്രശ്‌നം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും - ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട്.

കോവിഡ് -19 രാജ്യവ്യാപകമായി അടച്ച് പൂട്ടലിനെ തുടര്‍ന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിനാല്‍ ജൂലൈയില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 87,422 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനമാണ് കുറവെന്ന് കേന്ദ്ര ധനമന്ത്രാലയം ഓഗസ്റ്റ് 1 ന് പുറപ്പെടുവിച്ച് സര്‍ക്കുലറില്‍ പറയുന്നു. ജൂലൈ മാസത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നേടിയ ആകെ വരുമാനം കേന്ദ്ര ചരക്ക് സേവനനികുതിക്ക് (സിജിഎസ്ടി) 39,467 കോടി രൂപയും ചരക്ക് സേവനനികുതിക്ക് (എസ്ജിഎസ്ടി) 40,256 കോടി രൂപയുമാണ്.

നീറ്റ്, ജെഇഇ എന്നിവ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് ജെഇഇ (മെയിന്‍) സെപ്റ്റംബര്‍ 1 മുതല്‍ 6 വരെയും നീറ്റ് പരീക്ഷ (യുജി) സെപ്റ്റംബര്‍ 13 നും നടക്കുമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചിരുന്നു.

പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ പല മന്ത്രിമാരും എതിര്‍ക്കുന്നു. നീറ്റ്, ജെഇഇ പരീക്ഷകളുടെ തീയതികള്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിക്കുന്നത് പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.

Anweshanam
www.anweshanam.com