കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള നടപടികൾക്ക് സോണിയ ഗാന്ധിയുടെ നിർദേശം

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുൽഗാന്ധി മത്സരിക്കും എന്നാണ് വിവരം
കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള നടപടികൾക്ക് സോണിയ ഗാന്ധിയുടെ നിർദേശം

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള നടപടികൾക്ക് നിർദേശം നൽകി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. എല്ലാ സംസ്ഥാനങ്ങളിലെയും എഐസിഐ അംഗങ്ങളുടെ പട്ടിക സമാഹരിക്കാനും ഡിജിറ്റൽ മാർഗത്തിൽ വോട്ടെടുപ്പ് ഉടൻ പൂർത്തിയാക്കാനുമാണ് സോണിയാ ഗാന്ധിയുടെ നിർദേശം.

കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറെ നാളുകളായി ഒഴിഞ്ഞു കിടക്കുകയാണ്. താത്കാലിക അധ്യക്ഷയായാണ് സോണിയ ഗാന്ധി ചുമതല ഏറ്റെടുത്തത്. എന്നാൽ പുതിയ അധ്യക്ഷനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എല്ലാവരും നിർദേശിക്കുന്ന രാഹുൽ ഗാന്ധി ഏറ്റെടുക്കാൻ സ്വയം സന്നദ്ദനായിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുൽഗാന്ധി മത്സരിക്കും എന്നാണ് വിവരം.

സോണിയ ഗാന്ധിയുടെ അനാരോഗ്യ സ്ഥിതിയാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വേഗത്തിലാക്കാൻ നിർദേശിച്ചതിന് പിന്നിലെ മറ്റൊരു കാരണം. അന്തരീക്ഷ മലിനീകരണം ഏറെ രൂക്ഷമായ ഡൽഹിയിൽ നിന്നും മാറി താമസിക്കാൻ സോണിയ ഗാന്ധിയോട് കഴിഞ്ഞ ദിവസം ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു.

ഇതിന് മുൻപ്, കോൺഗ്രസ് നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഗുലാബ് നബി ആസാദും കപിൽ സിബലുമായിരുന്നു രംഗത്ത് എത്തിയിരുന്നത്. ഫൈവ് സ്റ്റാർ സംസ്‌കാരം ഉപേക്ഷിക്കാതെ പാർട്ടിക്ക് രക്ഷയില്ലെന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ടവർ നേതൃത്വത്തിൽ വരണം. നേതാക്കൾക്ക് താഴെ തട്ടിലെ ബന്ധങ്ങൾ നഷ്ടപ്പെട്ടുവെന്നും ഗുലാം നബി ആസാദ് വിമർശിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com