ഇന്ത്യയിൽ വൈകാതെ സ്വീകരിക്കാൻ കഴിയുമെന്നാണ്​ കരുതുന്നത്: കമല ഹാരിസിനെ അഭിനന്ദിച്ച് സോണിയ ഗാന്ധി

കറുത്ത വർഗക്കാർക്കും അമേരിക്കൻ ഇന്ത്യക്കാർക്കും ഇത്​ വലിയ വിജയമാണ്​.
ഇന്ത്യയിൽ വൈകാതെ സ്വീകരിക്കാൻ കഴിയുമെന്നാണ്​ കരുതുന്നത്: കമല ഹാരിസിനെ അഭിനന്ദിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: നിയുക്ത അമേരിക്കൻ വൈസ് പ്രെസിയഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന് ​അഭിനന്ദനങ്ങൾ അറിയിച്ച്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി കത്തയച്ചു. വൈകാതെ ഇന്ത്യയിൽ വെച്ച്​ താങ്കളെ സ്വീകരിക്കാൻ കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നതായി സോണിയ കത്തിൽ കുറിച്ചു. അമേരിക്കൻ ചരിത്രത്തിലെ വൈസ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് കമല ഹാരിസ്.

''താങ്കളുടെ വിജയം അമേരിക്കൻ ഭരണഘടനയിലെ മഹത്തായ മൂല്യങ്ങളായ ജനാധിപത്യം, സാമൂഹിക നീതി, വംശീയ-ലിംഗ സമത്വം എന്നിവയുടെ കൂടി വിജയമാണ്. കറുത്ത വർഗക്കാർക്കും അമേരിക്കൻ ഇന്ത്യക്കാർക്കും ഇത്​ വലിയ വിജയമാണ്​. താങ്കളുടെ അമ്മയിൽ നിന്നും ഉൾകൊണ്ട മൂല്യങ്ങളും വിശ്വാസങ്ങൾക്കും വേണ്ടി നിലകൊണ്ടതിൽ അഭിനന്ദിക്കുന്നു. ​വിഭജിക്കപ്പെട്ട രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായി താങ്കൾ പ്രവർത്തിക്കുമെന്നും ഇന്ത്യയുമായുള്ള സൗഹൃദം താങ്കൾ കരുത്തുറ്റതാക്കുമെന്നും എനിക്കറിയാം. ലോകത്തെ ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങൾക്കുമായി താങ്കൾ നിലകൊള്ളും. ഇന്ത്യയിൽ വെച്ച്​ അധികം വൈകാതെ താങ്കളെ സ്വീകരിക്കാൻ കഴിയുമെന്നാണ്​ കരുതുന്നത്. താങ്കൾ വലിയ രാജ്യത്തെ നേതാവ്​ മാത്രമല്ല, ഇന്ത്യയുടെ പ്രിയപ്പെട്ട മകൾ കൂടിയാണ്'' -സോണിയ ഗാന്ധി കമലക്കയച്ച കത്തിൽ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com