ജമ്മു കശ്മീരില്‍ ആര്‍മി ആംബുലന്‍സിന് നേരെ വെടിവെപ്പ്; ഒരു സ്ത്രീക്കും സൈനികനും പരിക്കേറ്റു
India

ജമ്മു കശ്മീരില്‍ ആര്‍മി ആംബുലന്‍സിന് നേരെ വെടിവെപ്പ്; ഒരു സ്ത്രീക്കും സൈനികനും പരിക്കേറ്റു

നിസാര പരിക്കേറ്റ ഇരുവരെയും ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

By News Desk

Published on :

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ആര്‍മി ആംബുലന്‍സിന് നേരെയുണ്ടായ വെടിവെപ്പില്‍ പ്രദേശവാസിയായ ഒരു സ്ത്രീക്കും ഒരു സൈനികനും പരിക്കേറ്റു. അവന്തിപ്പോറയിലെ പാംപോറിലാണ് സംഭവം.

"പാംപോറില്‍ ഒരു സൈനിക വാഹനത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തു. ഒരു സൈനിക ഉദ്യോഗസ്ഥനും യുവതിക്കും നിസാര പരിക്കേറ്റു. ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു", കശ്മീർ സോൺ പോലീസ് ട്വീറ്റ് ചെയ്തു.

ആറോളം ഭീകരര്‍ അടങ്ങുന്ന സംഘമാണ് സൈനിക വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയതെന്നാണ് വിവരം. പ്രത്യേക വാഹനങ്ങളില്‍ എത്തിയ ഇവര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ പ്രധാന പാതകള്‍ അടച്ചു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Anweshanam
www.anweshanam.com