ആദ്യത്തെ ഔദ്യോഗിക സോഷ്യൽ മീഡിയ ആപ്പ്; ‘എലിമെന്റ്സ്’ അവതരിപ്പിച്ച് ഉപരാഷ്ട്രപതി

ശ്രീ ശ്രീ രവിശങ്കറിൻ്റെ ആർട്ട് ഓഫ് ലിവിംഗ് വളണ്ടിയർമാരും ആയിരത്തിലധികം ഐടി വിദഗ്ധരും ചേർന്നാണ് ആപ്പ് നിർമ്മിച്ചത്.
ആദ്യത്തെ ഔദ്യോഗിക സോഷ്യൽ മീഡിയ ആപ്പ്; ‘എലിമെന്റ്സ്’ അവതരിപ്പിച്ച് ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക സോഷ്യൽ മീഡിയ സൂപ്പർ ആപ്പ് എന്ന അവകാശവാദവുമായി പുതിയ സോഷ്യൽ മീഡിയ ആപ്പ്. വൈസ് പ്രസിഡൻ്റ് വെങ്കയ്യ നായുഡു ആണ് ആപ്പ് അവതരിപ്പിച്ചത്. ശ്രീ ശ്രീ രവിശങ്കറിൻ്റെ ആർട്ട് ഓഫ് ലിവിംഗ് വളണ്ടിയർമാരും ആയിരത്തിലധികം ഐടി വിദഗ്ധരും ചേർന്നാണ് ആപ്പ് നിർമ്മിച്ചത്.

“ഇന്ത്യ ഒരു ഐടി പവർഹൗസാണ്. ലോകത്തിലെ ഏറ്റവും മികച്ച ഐടി വിദഗ്ധരിൽ ചിലർ രാജ്യത്തുണ്ട്. ഇത്ര മികച്ച ആളുകൾ ഉള്ളതുകൊണ്ട് തന്നെ ഭാവിയിലും ഇത്തരം പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാവട്ടെ”- ആപ്പ് അവതരിപ്പിച്ചു കൊണ്ട് വെങ്കയ്യ നായിഡു പറഞ്ഞു.

എട്ട് ഭാഷകളിലാണ് ആപ്പ് ഇപ്പോൾ ലഭ്യമാകുന്നത്. ഇപ്പോൾ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ 100,000ലധികം ഡൗൺലോഡുകളാണ് ആപ്പിനു ലഭിച്ചിട്ടുള്ളത്. സ്വകാര്യതയ്ക്ക് തങ്ങൾ ഏറെ പ്രധാന്യം നൽകുന്നു എന്നും സർവറുകളെല്ലാം ഇന്ത്യയിൽ തന്നെയാണ് ഉള്ളതെന്നും ആപ്പ് അവകാശപ്പെടുന്നു.

Related Stories

Anweshanam
www.anweshanam.com