ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി

സിബിഐയുടെ അഭ്യര്‍ത്ഥ പരിഗണിച്ചാണ് നടപടി.
ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി

ന്യൂ ഡല്‍ഹി: ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി. സിബിഐയുടെ അഭ്യര്‍ത്ഥ പരിഗണിച്ചാണ് നടപടി. നേരത്തെ കേസുമായി ബന്ധപ്പെട്ട് വാദത്തിന് തയാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ സിബിഐക്കായി ഇന്ന് ഹാജരായില്ല.

ഇരുപത്തിയാറാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. തിരക്കുകളുള്ളതിനാല്‍ കേസ് മാറ്റിവയ്ക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം. ഹൈക്കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ തള്ളിയ കേസ് ആയതിനാല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലെ കേസില്‍ തുടര്‍വാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com