കര്‍ഷകരുടെ ഭൂമി കൈയ്യേറിയത് രാ​ഹു​ലി​ന്‍റെ സഹോദരീ ഭര്‍ത്താവ്; വി​മ​ര്‍​ശ​ന​വു​മാ​യി സ്മൃ​തി ഇ​റാ​നി

കര്‍​ഷ​ക​രെ ഇ​ല്ലാ​ത്ത​ത് പ​റ​ഞ്ഞ് വ​ഴി തെ​റ്റി​ക്കാ​നാ​ണ് രാ​ഹു​ല്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​മേ​ഠി​യി​ലെ ക​ര്‍​ഷ​ക റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വെ സ്മൃ​തി വി​മ​ര്‍​ശി​ച്ചു
കര്‍ഷകരുടെ ഭൂമി കൈയ്യേറിയത് രാ​ഹു​ലി​ന്‍റെ സഹോദരീ ഭര്‍ത്താവ്; വി​മ​ര്‍​ശ​ന​വു​മാ​യി സ്മൃ​തി ഇ​റാ​നി

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. ക​ര്‍​ഷ​ക​രെ ഇ​ല്ലാ​ത്ത​ത് പ​റ​ഞ്ഞ് വ​ഴി തെ​റ്റി​ക്കാ​നാ​ണ് രാ​ഹു​ല്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​മേ​ഠി​യി​ലെ ക​ര്‍​ഷ​ക റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വെ സ്മൃ​തി വി​മ​ര്‍​ശി​ച്ചു.

"രാ​ഹു​ല്‍ പ​ച്ച​ക്ക​ള്ള​മാ​ണ് ക​ര്‍​ഷ​ക​രോ​ട് പ​റ​യു​ന്ന​ത്. അ​വ​രെ വ​ഴി തെ​റ്റി​ക്കാ​നും ശ്ര​മി​ക്കു​ന്നു. ക​ര്‍​ഷ​ക​ര്‍​ക്കാ​യി മു​ത​ല​ക്ക​ണ്ണീ​രും ഒ​ഴു​ക്കു​ന്നു. ക​ര്‍​ഷ​ക​രു​ടെ ഭൂ​മി ത​ട്ടി​യെ​ടു​ത്ത​യാ​ളാ​ണ് രാ​ഹു​ലി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഭ​ര്‍​ത്താ​വ്. അ​തേ​പ്പ​റ്റി ഒ​ന്നും പ്ര​തി​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹം ത​യ്യാ​റ​ല്ല'- സ്മൃ​തി വി​മ​ര്‍​ശി​ച്ചു.

കേന്ദ്രത്തിന്റെ കര്‍ഷക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ വിവിധ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.

രാഹല്‍ ഗാന്ധി കര്‍ഷകരോട് ഇപ്പോള്‍ സഹതാപം കാണിക്കുകയാണെന്നും കര്‍ഷകരുടെ ഭൂമി കൈവശം വെച്ചിരിക്കുന്നവരാണിവരെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

"ഞാനീ മണ്ഡലത്തില്‍ ജയിക്കുന്നതിന് മുമ്പ് ഇവിടെ നടന്നിരുന്ന വികസനമെന്താണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഈ കുടുംബം അറിഞ്ഞുകൊണ്ടാണ് അമേഠിയെയും അവിടുത്തെ കര്‍ഷകരെയും വികസനത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയത്. അവര്‍ കര്‍ഷകരെ വഴിതെറ്റിച്ചു. ഡല്‍ഹിയിൽ കാഞ്ചനകൊട്ടാരത്തിലിരുന്നു കൊണ്ട് അവര്‍ അധികാരത്തിന്റെ മധുരം നുണഞ്ഞു", സ്മൃതി ഇറാനി ആരോപിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com