ഒബാമയുടെ രാഹുൽ പരാമർശത്തിനെതിരെ ശിവസേന

ഇന്ത്യയെക്കുറിച്ച് ഒബാമക്ക് ഒരു ചുക്കുമറിയില്ല. വിദേശ രാഷ്ട്രീയ നേതാക്കൾ ഇന്ത്യൻ നേതാക്കൾക്ക് മാർക്കിടുന്ന രീതി ശരിയല്ല
ഒബാമയുടെ രാഹുൽ പരാമർശത്തിനെതിരെ ശിവസേന

മുംബൈ: രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക്ക് ഒബാമയുടെ അഭിപ്രായത്തിനെതിരെ ശിവസേന രംഗത്ത്. ഇന്ത്യയെക്കുറിച്ച് ഒബാമക്ക് ഒരു ചുക്കുമറിയില്ല. വിദേശ രാഷ്ട്രീയ നേതാക്കൾ ഇന്ത്യൻ നേതാക്കൾക്ക് മാർക്കിടുന്ന രീതി ശരിയല്ല. യുഎസ് ട്രംപ് ഭ്രാന്തനാണെന്ന് ഒരു ഇന്ത്യക്കാരനും പറയില്ല. രാഹുലിനെക്കുറിച്ചുള്ള ഒബാമയുടെ അഭിപ്രായപ്രകടനം അനുചിതമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗവുട്ട് പറഞ്ഞു - എഎൻഐ റിപ്പോർട്ട്

രാഹുൽ ഗാന്ധി മറ്റുള്ളവരിൽ മതിപ്പുള്ളവാക്കാൻ മിടുക്കനാണ്. എന്നാൽ അതിനുത്തക്ക അഭിരുചിയോ അത്യുത്സാഹമോ പ്രകടിപ്പിക്കുന്നതിൽ രാഹുൽ പിറകിലാണെന്നാണ് ഒബാമ തൻ്റെ ഓർമ്മക്കുറിപ്പിൽ എഴുതിയിട്ടുള്ളത്. കഴിഞ്ഞ ദിവസമതിൻ്റെ റിവ്യൂ ന്യുയോർക്ക് ടൈംസ് പ്രസിദ്ധികരിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com