കോവിഡ് നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു: യെച്ചൂരി
India

കോവിഡ് നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു: യെച്ചൂരി

സെക്രട്ടേറിയറ്റിലെ തീപിടുത്തം സംബന്ധിച്ച് പ്രതികരണമില്ല.

News Desk

News Desk

ന്യൂ ഡല്‍ഹി: ജനങ്ങളെ സഹായിക്കുന്നതിൽ മോദി സർക്കാർ പരാജയമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോവിഡ് നിയന്ത്രിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. ജനങ്ങൾ പല ഗ്രാമങ്ങളിലും പട്ടിണിയിലാണെന്നും യെച്ചൂരി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ നീറ്റ് പോലെയുള്ള പരീക്ഷകൾ നടത്തുന്നത് സുരക്ഷിതമല്ല. കോവിഡ് വ്യാപന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കണം. പല സംസ്ഥാനങ്ങളും ഇത് ആവശ്യപ്പെട്ടു കഴിഞ്ഞു എന്നും യെച്ചൂരി പറഞ്ഞു.

സെക്രട്ടേറിയറ്റിലെ തീപിടുത്തം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ യെച്ചൂരി തയ്യാറായില്ല. വിഷയത്തിൽ സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.

Anweshanam
www.anweshanam.com