കൊടും തണുപ്പിൽ സമരം ചെയ്യുന്ന കർഷകർക്ക് കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി രൂപ നൽകി ഗായകൻ

ഗായകന്‍ ദില്‍ജിത് ദോസാന്‍ഝ് സംഭാവന നൽകിയത്.
കൊടും തണുപ്പിൽ സമരം ചെയ്യുന്ന കർഷകർക്ക് കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി രൂപ നൽകി ഗായകൻ

കര്‍ഷകനിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയിലെ തണുപ്പിനെ മറികടക്കാന്‍ കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരു കോടി നല്‍കി ഗായകന്‍ ദില്‍ജിത് ദോസാന്‍ഝ്.

പഞ്ചാബി ഗായകൻ‍ സിൻഘയാണ് ഇത് സംബന്ധിച്ച വാർത്ത ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി അറിയിച്ചത്.

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തെത്തിയ സിനിമാ പ്രവർത്തകനാണ് ദിൽജിത്ത്. കര്‍ഷക സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെതിരെയും ദിൽജിത്ത് രംഗത്തെത്തിയിരുന്നു.

കേന്ദ്ര സർക്കാറിനോട് ഒരേയൊരു അഭ്യർഥനയാണുള്ളത്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം. എല്ലാവരും സമാധാനപരമായി വന്നിരുന്നാണ് സമരം ചെയ്യുന്നത്. രാജ്യം മുഴുവൻ കർഷകർക്കൊപ്പമുണ്ട് എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com