സിദ്ദീഖ്​ കാപ്പന്​ നിരോധിത സംഘടനയുമായി ബന്ധ​മെന്ന്​ യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ അ​റ​സ്റ്റി​ല്‍ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സി​ന് നോ​ട്ടീ​സ് അ​യ​ച്ചു
സിദ്ദീഖ്​ കാപ്പന്​ നിരോധിത സംഘടനയുമായി ബന്ധ​മെന്ന്​ യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഹാഥറസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്​ ബന്ധ​മെന്ന്​ യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സിദ്ദീഖ്​ കാപ്പന്​ നിരോധിത സംഘടനയായ സ്​റ്റുഡന്‍റ്​ ഇസ്​ലാമിക്​ മൂവ്​മെന്‍റ്​ ഓഫ്​ ഇന്ത്യയുടെ (സിമി) എക്​സിക്യൂട്ടീവ്​ അംഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ്​​​ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യു.പി സര്‍ക്കാര്‍​ ആരോപിക്കുന്നത്​.

ഡല്‍ഹി കലാപക്കേസിലെ പ്രതിയായ മുഹമ്മദ്​ ഡാനിഷി​െന്‍റ നിര്‍ദേശാനുസരണമാണ്​ കാപ്പന്‍ ഹാഥറസിലേക്ക്​ പുറപ്പെട്ടതെന്നും ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫാണ് സംഘത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതെന്നും ആരോപിക്കുന്നുണ്ട്​​.

സിദ്ദിഖ് കാപ്പന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഹാഥറസ്​ സന്ദര്‍ശിക്കാനായി പോയതെന്നും സത്യവാങ്​മൂലത്തില്‍ പറയുന്നു. സിദ്ദീഖ്​ കാപ്പനുമായും കൂടെയുണ്ടായിരുന്നവരുമായും ഡാനിഷും റൗഫും മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സത്യവാങ്​മൂലത്തില്‍ പരാമര്‍ശമുണ്ട്​.

അതേസമയം, സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ അ​റ​സ്റ്റി​ല്‍ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സി​ന് നോ​ട്ടീ​സ് അ​യ​ച്ചു. കാ​പ്പ​നെ​തി​രെ​യു​ള്ള ന​ട​പ​ടി​യു​ടെ റി​പ്പോ​ര്‍​ട്ട് നാ​ലാ​ഴ്‍​ച്ച​യ്ക്ക​കം കൈ​മാ​റ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഹ്യൂ​മ​ന്‍ റൈ​റ്റ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ല്‍. ഹ​ത്രാ​സി​ല്‍ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ പോ​കു​ന്ന​തി​നി​ടെ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ് സി​ദ്ദി​ഖ് കാ​പ്പ​ന്‍ അ​റ​സ്റ്റി​ലാ​വു​ന്ന​ത്. ര​ണ്ട് മാ​സ​ത്തി​ല​ധി​ക​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് കാ​പ്പ​ന്‍.

സിദ്ധിഖ്​ കാപ്പ​നെ അറസ്​റ്റ്​ ചെയ്​ത്​ തടവിലാക്കിയത്​ ചോദ്യം ചെയ്​ത്​ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ജനുവരി മൂന്നാംവാരം വാദം കേള്‍ക്കും. യു.പി സര്‍ക്കാര്‍ സമര്‍പ്പിച്ച അവസാന സത്യവാങ്​മൂലത്തില്‍ പ്രതികരണമറിയിക്കാന്‍ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ.ബോബ്​ഡെ അധ്യക്ഷനായ ബെഞ്ച്​ യൂനിയന്​ അവസരം നല്‍കി.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ്​ കെ.യു.ഡബ്ല്യൂ.ജെക്ക്​ വേണ്ടി ഹാജരാകുന്നത്​. കേസ്​ ജനുവരി ആദ്യം പരിഗണിക്കണമെന്ന സിബലി​െന്‍റ ആവശ്യം കോടതി അംഗീകരിച്ചില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com