ബസ് അപകടം: ഡ്രൈവര്‍ അറസ്റ്റില്‍

അപകടത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ സത്നയില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബസ് അപകടം: ഡ്രൈവര്‍ അറസ്റ്റില്‍

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. അപകടത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ സത്നയില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ 7.30 ഓടെയാണ് അപകടമുണ്ടായത്.

സിധിയില്‍ നിന്ന് സാത്നയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, അപകടത്തില്‍ ഇതുവരെ 50 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 60 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഏഴ് പേരെ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സംസ്ഥാനം മുഴുവനും ബാധിക്കപ്പെട്ടവര്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com