ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു എം​എ​ല്‍​എ​യ്ക്കു കൂ​ടി കോ​വി​ഡ്
India

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു എം​എ​ല്‍​എ​യ്ക്കു കൂ​ടി കോ​വി​ഡ്

ഷോ​ള​വ​ന്ദ​ന്‍ എം​എ​ല്‍​എ കെ. ​മാ​ണി​ക്യ​ത്തി​നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്

News Desk

News Desk

ചെന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു എം​എ​ല്‍​എ​യ്ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഷോ​ള​വ​ന്ദ​ന്‍ എം​എ​ല്‍​എ കെ. ​മാ​ണി​ക്യ​ത്തി​നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ മ​ധു​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.

നേരത്തെയും തമിഴ്‌നാട്ടിലെ എംഎല്‍എമാര്‍ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം തഞ്ചാവൂരിലെ പ്രതിപക്ഷ എംഎല്‍എയായ ടികെജി നീലമേഗത്തിന് കോ​വി​ഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം തഞ്ചാവൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മാണിക്യത്തിന് കൂടി രോഗം ബാധിച്ചതോടെ തമിഴ്‌നാട്ടില്‍ രോഗം ബാധിച്ച എംഎല്‍എമാരുടെ എണ്ണം 27 ആയി. ഡിഎംകെയിലെയും എഐഎഡിഎംകെയിലെയും കൂടി ആകെ 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിഎംകെയിലെ 13 എംഎല്‍എമാര്‍ക്കും എഐഎഡിഎംകെയിലെ 11 എംഎല്‍എമാര്‍ക്കുമാണ് കോ​വി​ഡ് സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com