റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്ന് ശശി തരൂര്‍

നേരത്തേ റിപബ്ലിക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു.
റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്ന് ശശി തരൂര്‍

ന്യൂ ഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്ന് ശശി തരൂര്‍ എംപി. നേരത്തേ റിപബ്ലിക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ നടത്തേണ്ടതില്ലെന്ന് ശശരി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ വ്യാപനം കാരണം ബോറിസ് ജോണ്‍സണ്‍ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കുകയും നിലവില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ നമുക്ക് മുഖ്യാതിഥി ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാല്‍ നമ്മള്‍ക്കെന്തു കൊണ്ട് ഒരു പടി മുന്നോട്ടു പോയി ആഘോഷങ്ങള്‍ ഒഴിവാക്കിക്കൂടാ? പരേഡിന് ആളെ കൂട്ടുന്നത് നിരുത്തരവാദ നടപടിയാകുമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com