നീതിയുടെ കാവലാൾ ;ശഹീദ് അസ്‌മിയുടെ വേര്പാടിന് 11 വയസ്സ്

അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം അദ്ദേഹത്തിന്റെ ജീവൻ മുഴുവൻ കാർന്നു തിന്നിരുന്നു .
നീതിയുടെ കാവലാൾ ;ശഹീദ് അസ്‌മിയുടെ വേര്പാടിന് 11 വയസ്സ്

അഡ്വക്കേറ്റ് ശഹീദ് അസ്‌മിയുടെ വേര്പാടിന് 11 വർഷത്തെ ആയുസ്സ് എത്തിയിരിക്കുകയാണ് .തീവ്രവാദ കുറ്റങ്ങൾ ആരോപിക്കപ്പെട്ട തന്റെ കക്ഷികളുടെ മുന്നിൽ ഹാജരായതിനു പിന്നാലെ ആണിത് .

ഇവർ കുറ്റങ്ങൾ ആരോപിക്കപെട്ടവർ മാത്രമാണെന്നു അദ്ദേഹം പൂർണമായും വിശ്വസിച്ചിരുന്നു .107 -പേരിൽ മൂന്ന് ദൃക്‌സാക്ഷികളെ മാത്രമേ ഇതുവരെ ക്രോസ്സ് വിസ്താരം ചെയ്തിരുന്നുള്ളു .അദ്ദേഹത്തിന്റെ കൊലപാതക വിചാരണയുടെ ഭാഗമായിട്ടാണിത് .

ഫെബ്രുവരി 11 2010 -ൽ തന്റെ ഓഫീസിൽ ഒറ്റക്കിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഓഫീസിൽ ജോലി ചെയ്യുന്ന പയ്യൻ ഓഫീസിൽ ചില കക്ഷികൾ കാത്തിരിപ്പുണ്ടെന്ന് അറിയിച്ചത് .ഓഫീസിൽ എത്തിയ അദ്ദേഹം രണ്ടു പേർ പുറത്ത് നിൽക്കുന്നതും മറ്റു രണ്ടു പേര് അകത്തിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു .പുറത്ത് നിന്ന രണ്ടു പേരെയും അദ്ദേഹം അകത്തേക്ക് വിളിച്ചു .

എന്നാൽ താൻ മരണത്തിനു മുൻപിലേക്കാണ് പോയതെന്ന് അദ്ദേഹം അറിഞ്ഞില്ല .പുറത്ത് നിന്നും അകത്ത് എത്തിയ അവർ അദ്ദേഹത്തെ വെടി വെച്ചു കൊന്നു .ഓഫീസിൽ ജോലി ചെയുന്ന പയ്യൻ ഉടൻ അമ്മയെ വിളിച്ചു കൊണ്ട് വന്നു .അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം അദ്ദേഹത്തിന്റെ ജീവൻ മുഴുവൻ കാർന്നു തിന്നിരുന്നു .

ദേവേന്ദര ജഗ്‌താപ്, പിന്റു ദാഗലെ, വിനോദ് വിചാരെ, ഹസ്മുഖ് സോളങ്കി എന്നിവരെ ഒരേ ദിവസം അറസ്റ്റ് ചെയ്തു .ജഗ്‌താപും സോളങ്കിയും മാത്രമാണ് ഇപ്പോൾ ജയിലിൽ കഴിയുന്നത് ,ബാക്കി രണ്ടു പേർ ജാമ്യത്തിൽ പുറത്താണ് .

മരണം അസ്‌മിയെ കാർന്നു തിന്നെങ്കിലും അദ്ദേഹത്തിന്റെ ഓർമകൾക്ക് ഇന്നും ജീവനുണ്ട് .ഹാൻസൽ മേഹ്തയുടെ 2013 -ലെ ചിത്രമായ ഷാഹിദ് അസ്‌മിയുടെ ജീവിതകഥയുടെ അടിസ്ഥാനമാക്കി ഉള്ളതാണ് .

7/11 ട്രെയിൻ സ്‌ഫോടന കേസുകൾ, മാലേഗാവ് 2006 ലെ ബോംബ് സ്‌ഫോടന കേസുകൾ, ഔരംഗാബാദ് ആയുധക്കേസ് കേസ്, ഘട്കോപാർ സ്‌ഫോടനക്കേസുകൾ എന്നി കേസുകൾ അസ്‌മി ഏറ്റെടുത്തിരുന്നു ."നിരവധി തവണ വധഭീഷണി നേരിടേണ്ടി വന്ന ഒരാളാണ് അദ്ദേഹം .കുർള പോലീസ് സ്റ്റേഷനിൽ ഇതേ പറ്റി പരാതി നൽകിയിരുന്നു .പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല "അദ്ദേഹത്തിന്റെ അനിയൻ ആയ ഖാലിദ് അസ്‌മി പറഞ്ഞു .

“വിചാരണ ജഡ്ജി യു.എം. പദ്വാഡ്. പരാതിക്കാരനെയും ദൃക്സാക്ഷിയെയും രണ്ട് പഞ്ച് സാക്ഷികളെയും വിസ്തരിച്ചു, ഞങ്ങൾ ക്രോസ് വിസ്താരത്തിനായി കാത്തിരിക്കുകയാണ്. കോവിഡ് കാരണം വിചാരണ മുടങ്ങി .അടുത്ത തീയതി ഫെബ്രുവരി 15 ആണ് . ”പബ്ലിക് പ്രോസിക്യൂട്ടർ ആയ വൈബഗ് അറിയിച്ചു .

പ്രതികൾ ജാമ്യം ഇടയ്ക്ക് ചോദിക്കുന്നതിനാൽ വിചാരണ വൈകുന്നു എന്ന് അനിയൻ ഖാലിദ് അസ്‌മിയുടെ പരാതി .‘ജസ്റ്റിസ് ഇൻ ഇന്ത്യൻ ജുഡീഷ്യറി’ എന്ന തലക്കെട്ടിൽ അഭിഭാഷകൻ ഷാഹിദ് അസ്മി മെമ്മോറിയൽ പ്രഭാഷണം വ്യാഴാഴ്ച നടത്തും .ഇത് ഒരു ശഹീദിന്റെ കഥ അല്ല .നീതിയുടെ കാവലാളുകൾ മരിക്കുന്നില്ല അവർ പുനർജനികുക തന്നെ ചെയ്യും .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com