അശ്ലീല വിഡിയോ ; ബോളിവുഡ് നടി ഷെർലിൻ ചോപ്ര മുൻകൂർ ജാമ്യം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു

അറസ്റ്റിൽ നിന്നു സംരക്ഷണം തേടി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണിത്. അപേക്ഷ ഹൈക്കോടതി 22ന് പരിഗണിക്കും.
അശ്ലീല വിഡിയോ ;    ബോളിവുഡ് നടി ഷെർലിൻ ചോപ്ര മുൻകൂർ ജാമ്യം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു

മുംബൈ :വെബ്സൈറ്റിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് സൈബർ പൊലീസ് കേസെടുത്തിരിക്കെ ബോളിവുഡ് നടി ഷെർലിൻ ചോപ്ര മുൻകൂർ ജാമ്യം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

അറസ്റ്റിൽ നിന്നു സംരക്ഷണം തേടി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണിത്. അപേക്ഷ ഹൈക്കോടതി 22ന് പരിഗണിക്കും.

തന്റെ അറിവോ, അനുമതിയോ ഇല്ലാതെയാണ് വിഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ ഷെർലിൻ ചോപ്ര അവകാശപ്പെട്ടു.മുംബൈ ആസ്ഥാനമായുള്ള റിട്ടയേഡ് കസ്റ്റംസ് ഓഫിസർ നൽകിയ പരാതിയിലാണ് സൈബർ പൊലീസ് നടിക്കെതിരെ കേസെടുത്തത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com