റേഷൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30

ഓൺലൈനായും ഓഫ്‍ലൈനായും റേഷൻ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാം.
റേഷൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30

ന്യൂ ഡല്‍ഹി: റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുവിതരണ കേന്ദ്രങ്ങളിലൂടെ റേഷൻ വിതരണം ചെയ്യുന്നതിന് റേഷൻ കാര്‍ഡുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചിരിക്കണം എന്നു നിര്‍ബന്ധമാണ്.

രാജ്യത്ത് എവിടെയും ഒരേ റേഷൻ കാര്‍ഡ് ഉപയോഗിച്ച് ഭക്ഷ്യ ധാന്യങ്ങളും മറ്റും വാങ്ങുന്നതിന് സര്‍ക്കാര്‍ പുതിയ നയം കൊണ്ടു വന്നിട്ടുണ്ട്. ബയോമെട്രിക് വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അര്‍ഹരെ കണ്ടെത്തുന്നത്. സബ്‍സിഡി നിരക്കിലെ ധാന്യങ്ങളും മറ്റും അനര്‍ഹരിലേയ്ക്ക് എത്തുന്നത് തടയാനും നടപടി സഹായകരമാകും.

ഓൺലൈനായും ഓഫ്‍ലൈനായും റേഷൻ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാം. റേഷൻ കാര്‍ഡിൻെറ ഫോട്ടോ കോപ്പിയ്ക്ക് ഒപ്പം കുടുംബാംഗങ്ങളുടെ ആധാര്‍ കാര്‍ഡിൻെറ കോപ്പിയാണ് ഇതിനായി നൽകേണ്ടത്. ഗൃഹനാഥൻെറ അല്ലെങ്കിൽ ഗൃഹനാഥയുടെ ഫോട്ടോയും നൽകണം. റേഷൻ കടയിലെത്തി ഫിംഗര്‍ പ്രിൻറ് നൽകി റേഷൻ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാം.

ഓൺലൈനിലൂടെയും ഇതിന് സൗകര്യമുണ്ടായിരിയ്ക്കും. യുഐഡിഎഐ വെബ്‍സൈറ്റിലൂടെ അഡ്രസും ആധാര്‍ നമ്പറും നൽകി ഇത് ചെയ്യാനാകും. ഡ്യൂപ്ലിക്കേറ്റ് റേഷൻ കാര്‍ഡുകൾ കണ്ടെത്താനും ഒരാളുടെ പേരിൽ ഒന്നിലധികം റേഷൻ കാര്‍ഡുകൾ ഉള്ളത് തടയാനുമൊക്കെ റേഷൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് സഹായകരമാകും.

Related Stories

Anweshanam
www.anweshanam.com