മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡൽഹി മന്ത്രിയുമായ ഡോ. എ കെ വാലിയ അന്തരിച്ചു

കോവിഡ് ബാധിതനായി ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡൽഹി മന്ത്രിയുമായ ഡോ. എ കെ വാലിയ  അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡൽഹി മന്ത്രിയുമായ ഡോ. എ കെ വാലിയ അന്തരിച്ചു. കോവിഡ് ബാധിതനായി ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. നാല് തവണ എം എൽ എ ആയിട്ടുണ്ട്.

ലക്ഷ്മി നഗർ നിയോജക മണ്ഡലത്തെ കേന്ദ്രീകരിച്ചായിരുന്നു ഇത്. അതിനിടെ ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 ,638 കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com