കാണാതായ 76 കു‌ട്ടികളെ കണ്ടെത്തി വീട്ടുകാരെ ഏൽപ്പിച്ചു ; വനിതാ ഹെഡ് കോണ്‍സ്റ്റബിളിന് നിറഞ്ഞ കെെയടി

ഇതോടെ മികച്ച സേവനത്തിന് പ്രോത്സാഹനമായി പ്രമോഷന്‍ കിട്ടുന്ന ഡല്‍ഹിയിലെ ആദ്യത്തെ പൊലീസ് ഓഫീസറായി സീമ ധക്ക മാറി.
കാണാതായ 76 കു‌ട്ടികളെ കണ്ടെത്തി വീട്ടുകാരെ ഏൽപ്പിച്ചു ; വനിതാ ഹെഡ് കോണ്‍സ്റ്റബിളിന് നിറഞ്ഞ കെെയടി

ഡല്‍ഹി: കാണാതായ 76 കുട്ടികളെ കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിച്ച വനിതാ ഹെഡ് കോണ്‍സ്റ്റബിളിന് ഡല്‍ഹി പൊലീസ് സ്ഥാനക്കയറ്റം നൽകി. ഇതോടെ മികച്ച സേവനത്തിന് പ്രോത്സാഹനമായി പ്രമോഷന്‍ കിട്ടുന്ന ഡല്‍ഹിയിലെ ആദ്യത്തെ പൊലീസ് ഓഫീസറായി സീമ ധക്ക മാറി.

ഈ വർഷം ഓഗസ്റ്റിൽ നഗരത്തിലെ പോലീസ് കമ്മീഷണർ പ്രഖ്യാപിച്ച ആസാധരൻ കരിയ പുരസ്‌കർ പ്രോത്സാഹന പദ്ധതിക്ക് കീഴിലാണ് പ്രമോഷൻ ലഭിച്ചത്.

കാണാതായ 50തോ അതിലധികമോ കുട്ടികളെ ഒരു വര്‍ഷം കണ്ടെത്തണം. കുട്ടികള്‍ക്ക് 14 വയസ്സില്‍ കൂടുതലാകരുത്. കണ്ടെത്തുന്ന 15 കുട്ടികള്‍ എട്ട് വയസ്സിന് താഴെയുള്ളവരായിരിക്കണം. എന്നിവയാണ് മുന്‍കൂര്‍ പ്രമോഷനുള്ള യോഗ്യത. ഈ ഉത്തരവ് ഇറങ്ങിയതോടെ കുട്ടികളെ കാണാതായ പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.കാണാതായ കുട്ടികളെ ഡല്‍ഹിയില്‍ നിന്ന് മാത്രമല്ല, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയതില്‍ 56 കുട്ടികളും 14 വയസ്സിന് താഴെയുള്ളവരാണ്.

33 കാരിയായ ധാക്ക ഉത്തർപ്രദേശിലെ ബറാത്ത് സ്വദേശിനിയാണ്. 2006 ൽ കോൺസ്റ്റബിളായി ഡൽഹി പോലീസിൽ ചേർന്ന അവർ 2014 ൽ ഹെഡ് കോൺസ്റ്റബിളായി സ്ഥാനക്കയറ്റം നേടി. സ്ഥാനക്കയറ്റം കിട്ടുന്നതോടെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരിക്കും.

Related Stories

Anweshanam
www.anweshanam.com