എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്​തമാക്കി

'സിഖ് ഫോര്‍ ജസ്‌റ്റിസ് ' എന്ന സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്​തമാക്കി

ന്യൂഡല്‍ഹി: ലണ്ടനിലേക്ക് പുറപ്പെടുന്ന എയര്‍ഇന്ത്യ വിമാനത്തിന് ഭീകരരുടെ ഭീഷണി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ നിന്ന്​ വ്യാഴാഴ്​ച പുറപ്പെടാനിരിക്കുന്ന വിമാനങ്ങള്‍ക്കാണ്​ സുരക്ഷാഭീഷണിയുണ്ടായത്​.

'സിഖ് ഫോര്‍ ജസ്‌റ്റിസ് ' എന്ന സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

വിമാനത്താവളഅധികൃതര്‍ക്കാണ്​ ഭീഷണി കോള്‍ ലഭിച്ചത്​. രണ്ട് വിമാനങ്ങള്‍ക്കാണ് ഭീഷണി കോള്‍ വന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ 5 ന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ രാജീവ് രഞ്ജന്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com