എന്‍ഐഎ പിടികൂടിയ അല്‍ഖ്വയ്ദ തീവ്രവാദിയുടെ വീടിന് സമീപം രഹസ്യ അറ

10*7 അടി വിസ്തീര്‍ണമുള്ള അറയാണ് കണ്ടെത്തിയത്.
എന്‍ഐഎ പിടികൂടിയ അല്‍ഖ്വയ്ദ തീവ്രവാദിയുടെ വീടിന് സമീപം രഹസ്യ അറ

ബഹരാംപുര്‍: ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം പിടികൂടിയ അല്‍ഖ്വയ്ദ തീവ്രവാദിയുടെ വീടിന് സമീപം രഹസ്യഅറ കണ്ടെത്തി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് പിടികൂടിയ ആറ് അല്‍ഖ്വയ്ദ തീവ്രവാദികളില്‍ ഒരാളായ അബുസൂഫിയാന്റെ വീടിന് സമീപത്ത് നിന്നാണ് രഹസ്യ ചേമ്പര്‍ കണ്ടെത്തിയത്.

റായ്‌നഗര്‍ ഭാഗത്തുള്ള വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആണ് 10*7 അടി വിസ്തീര്‍ണമുള്ള അറ കണ്ടെത്തിയത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡില്‍ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഒരു ബള്‍ബ് ബോര്‍ഡും കണ്ടെത്തിയിരുന്നു.

സെപ്റ്റിക് ടാങ്കിന് വേണ്ടിയെടുത്ത കുഴിയാണിതെന്നാണ് സൂഫിയാന്റെ ഭാര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരോടും ഇക്കാര്യം പറഞ്ഞതായി അവര്‍ വ്യക്തമാക്കി. ശനിയാഴ്ചയാണ് ദേശീയ അന്വേഷണ ഏജന്‍സി കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമായി ഒമ്പത് അല്‍ഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തത്.

Related Stories

Anweshanam
www.anweshanam.com