തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ നവംബര്‍ 16ന് തുറക്കില്ല

നേരത്തെ നവംബര്‍ 16 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരുന്നത്.
തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ നവംബര്‍ 16ന്  തുറക്കില്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ നവംബര്‍ 16 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരുന്നത്.

അതേസമയം, സ്‌കൂളുകള്‍ തുറക്കുന്നതില്‍ ആശങ്കയറിയിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിഎച്ച്ഡി, അവസാന വര്‍ഷ പിജി വിദ്യാര്‍ഥികള്‍ക്ക് അടുത്ത മാസം 2ന് ക്ലാസുകള്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മറ്റ് കോഴ്‌സുകളുടെ കാര്യത്തില്‍ പിന്നീടി തീരുമാനമെടുക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com