ആന്ധ്ര നവംബർ രണ്ടിന് വിദ്യാലയങ്ങൾ തുറക്കും

സർവ്വവിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കാര്യാലയം അറിയിച്ചു.
ആന്ധ്ര നവംബർ രണ്ടിന് വിദ്യാലയങ്ങൾ തുറക്കും

അമരാവതി: ആന്ധ്രപ്രദേശിൽ നവംബർ രണ്ടിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും. ഒന്നിടവിട്ട ദിവസങ്ങളിലാകും സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിക്കുക- ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

കോവിഡ്‌ 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ദേശീയ ലോക്ക് ഡൗണിനെ തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചത്. എന്നാൽ ഇവ തുറന്ന് അദ്ധ്യയനം പുന:രാംഭിക്കാനാണ് തീരുമാനം. കോവിഡ് 19 വ്യാപന സാധ്യത മുന്നിൽക്കണ്ട് സർവ്വവിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കാര്യാലയത്തിൻ്റെ പത്രക്കുറിപ്പ് പറയുന്നു.

ഒമ്പതു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ഉച്ചവരെ പ്രവർത്തിക്കും. 6-8 ക്ലാസുകൾ നവംബർ 23നും 1- 5 ക്ലാസുകൾ ഡിസംബർ 14 നുമായിരിക്കും തുറക്കുക. ഉന്നത വിദ്യാഭ്യാസ- കോളേജുകളും ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവര്‍ത്തിക്കും. വിജ്ഞാപനം സർക്കാർ- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകം.

Related Stories

Anweshanam
www.anweshanam.com