ജസ്റ്റിസ് എന്‍വി രമണക്കെതിരെയുള്ള പരാതി തള്ളി സുപ്രീംകോടതി

അതേസമയം, അന്വേഷണ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും കോടതി അറിയിച്ചു.
ജസ്റ്റിസ് എന്‍വി രമണക്കെതിരെയുള്ള പരാതി തള്ളി സുപ്രീംകോടതി

ന്യൂ ഡല്‍ഹി: ജസ്റ്റിസ് എന്‍വി രമണക്കെതിരെയുള്ള പരാതി തള്ളി സുപ്രീംകോടതി. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയെ സഹായിക്കാന്‍ പല കേസുകളിലും ജസ്റ്റിസ് രമണ ഇടപെട്ടുവെന്നായിരുന്നു പരാതി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് സുപ്രീംകോടതി പരാതി തള്ളിയത്. അതേസമയം, അന്വേഷണ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും കോടതി അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com