
ന്യൂ ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എജി പേരറിവാളന്റെ പരോള്‍ സുപ്രീംകോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായാണ് പരോള്‍ അനുവദിച്ചത്. പേരറിവാളന് പൊലീസ് അകമ്പടി നല്‍കാനും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
മദ്രാസ് ഹൈകോടതി നല്കിയ പരോള്‍ അവസാനിക്കാനിരിക്കേയാണ് സുപ്രീംകോടതി പരോള്‍ നീട്ടിയത്. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പ്രതികളിലൊരാളായ പേരറിവാളന്. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല.