കോടതിയലക്ഷ്യ കേസില്‍ പരാമര്‍ശം പിന്‍വലിക്കാന്‍  പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ച് കോടതി
India

കോടതിയലക്ഷ്യ കേസില്‍ പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ച് കോടതി

കോടതിയലക്ഷ്യ കേസില്‍ പരാമര്‍ശം പിന്‍വലിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് ഈ മാസം 24ാം തീയതിവരെ സമയം നല്‍കി സുപ്രീം കോടതി.

News Desk

News Desk

ന്യൂഡെല്‍ഹി: കോടതിയലക്ഷ്യ കേസില്‍ പരാമര്‍ശം പിന്‍വലിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് ഈ മാസം 24ാം തീയതിവരെ സമയം നല്‍കി സുപ്രീം കോടതി. തിങ്കളാഴ്ചക്കുള്ളില്‍ നിരുപാധികം മാപ്പുപറഞ്ഞുള്ള സത്യവാങ്മൂലം പ്രശാന്ത് ഭൂഷണ്‍ നല്‍കണം. ഇത് സമര്‍പ്പിച്ചാല്‍ കേസ് 25ാം തീയതി വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, നിലപാടില്‍ മാറ്റമില്ലെന്നും ദയയുണ്ടാകണമെന്ന് കോടതിക്കു മുമ്പാകെ അഭ്യര്‍ത്ഥിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. നിലപാടില്‍ മാറ്റമില്ലെങ്കില്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ജസ്റ്റിസ് അരുണ്‍മിശ്രയും അറിയിച്ചു. അതേ സമയം പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു. അതേ സമയം യാതൊരു തെളിവും മുന്നോട്ടുവെക്കാതെ കുറ്റക്കാരനെന്ന് കോടതി വിധിച്ചതില്‍ ദുഖമുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. കോടതിയുടെ തീരുമാനം തന്നെ ഞെട്ടിച്ചു. എന്നാല്‍ മാപ്പു പറയില്ലെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. കോടതി എന്ത് ശിക്ഷ വിധിച്ചാലും സന്തോഷത്തോടെ സ്വീകരിക്കും. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകണം. ട്വിറ്ററില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അതിനുവേണ്ടിയുള്ള ശ്രമാണെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com