സ്വന്തം ജീവന്‍ അവനവന്‍ രക്ഷിക്കണം; ആത്മനിര്‍ഭറിന്റെ ഇപ്പോഴത്തെ അര്‍ത്ഥം ഇതാണെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ കോവിഡ് കേസുകളില്‍ ദിനംപ്രതി വലിയ വര്‍ധനവ് രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് പ്രതികരണം.
സ്വന്തം ജീവന്‍ അവനവന്‍ രക്ഷിക്കണം; ആത്മനിര്‍ഭറിന്റെ ഇപ്പോഴത്തെ അര്‍ത്ഥം ഇതാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂ ഡല്‍ഹി: കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. പ്രധാനമന്ത്രി മയിലുകളുമായുള്ള കളിയില്‍ തിരക്കിലായതിനാല്‍ സ്വന്തം ജീവന്‍ ഓരോരുത്തരും തന്നെ രക്ഷിക്കേണ്ടതുണ്ടെന്നാണ് രാഹുലിന്‍റെ പ്രസ്താവന. രാജ്യത്തെ കോവിഡ് കേസുകളില്‍ ദിനംപ്രതി വലിയ വര്‍ധനവ് രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് പ്രതികരണം.

ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഈ ആഴ്ച 50 ലക്ഷം കടക്കും, നിലവില്‍ ചികിത്സയില്‍ കഴിയുന്ന കേസുകളുടെ എണ്ണം 10 ലക്ഷം കടക്കും. വെറും ഈഗോയുടെ പുറത്ത് ഒട്ടും ആസൂത്രണമില്ലാതെ പ്രഖ്യാചിച്ച ലോക്ക് ഡൗണാണ് രാജ്യത്തെ കോവിഡ് സാഹചര്യം ഇത്രയും ഗുരുതരമാക്കിയത്.

മോദി സര്‍ക്കാര്‍ സ്വയം ആത്മനിര്‍ഭറിനെ കുറിച്ച് സംസാരിക്കുന്നു. സാശ്രയത്വത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. അതിന്റെ ഇപ്പോഴത്തെ അര്‍ത്ഥം സ്വന്തം ജീവന്‍ അവനവന്‍ തന്നെ രക്ഷിക്കണമെന്നാണ്. കാരണം പ്രധാനമന്ത്രി മയിലുകള്‍ക്കൊപ്പം തിരക്കിലാണ്- എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

കഴിഞ്ഞ മാസമാണ് മോദി തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ മയിലുകള്‍ക്കൊപ്പം ചിലവഴിക്കുന്ന തന്റെ വീഡിയോ പുറത്തുവിട്ടത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടും സമ്പദ് വ്യവസ്ഥ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയില്‍ തകര്‍ന്നടിഞ്ഞിട്ടും ഒരു നടപടിയും കൈക്കൊള്ളാതെ സെല്‍ഫ് പ്രൊമോഷനുള്ള വീഡിയോകള്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രിയെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com